ജോസ് മാർട്ടിൻ
ആലപ്പുഴ: വേൾഡ് ഡ്രാമാറ്റിക് ആൻഡ് സ്റ്റഡി സെന്റെർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാധ്യമ പ്രതിഭാ പുരസ്‌കാരം ഫാ.സേവ്യർ കുടിയാംശ്ശേരിക്ക്. ഭരതൻ – കെ.കെ.ഹരിദാസ് 2020-ലെ സ്മാരക പ്രതിഭാ പുരസ്‌കാരങ്ങളിലെ മാധ്യമ പ്രതിഭാ പുരസ്‌കാരമാണ് ആലപ്പുഴ രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടറും, രൂപതയുടെ റേഡിയോ നെയ്തൽ എഫ്.എം.ന്റെ സാരഥിയുമായ ഫാ. സേവ്യറിന് ലഭിച്ചത്.
ആലപ്പുഴയുടെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമാണ് ഫാ.സേവ്യർ. മഹാപ്രളയ കാലത്ത് ജില്ലാ ഭരണകൂടം ആലപ്പുഴ മേഖലയിലെ സഹായം അഭ്യർത്ഥിച്ചത് കുടിയാംശ്ശേരി അച്ചനോടായിരുന്നു. ഒറ്റപ്പെട്ടു പോയ ആലപ്പുഴ ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് കേരളത്തിന്റെ സ്വന്തം നാവിക സേനയെന്ന് ലോകം വിശേഷിപ്പിച്ച കടലിന്റെ മക്കളെ, തന്റെ ജനത്തെ അണിനിരത്തി നൂറുകണക്കിന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത് അച്ചന്റെ നേതൃത്വത്തിലുള്ള മത്സ്യ തൊഴിലാളികളായിരുന്നു.
തീരദേശത്തിന്റെ വിഷയങ്ങൾ കേന്ദ്ര-സംസ്ഥാന ഭരണ തലങ്ങളിൽ എത്തിക്കുവാനും, അവർക്ക് വേണ്ടി നിലനിൽക്കുവാനും, അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനും ഫാ.സേവ്യർ കുടിയാംശ്ശേരി നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.