സ്വന്തം ലേഖകൻ
റോം: ഫാ.ഷാനു ഫെർണാണ്ടസ് റോമിലെ അക്കാദമിയ അൽഫോൺസിയാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ധാർമ്മിക ദൈവശാസ്ത്രത്തിൽ (Moral Theology) ഡോക്ടറേറ്റ് കരസ്ഥമാക്കി. പാലിയേറ്റിവ് കെയർ ഇന്നത്തെ കാലത്തെ പ്രാധാന്യവും അതിന് ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിന്റെ സാഹചര്യത്തിലുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു (Pain and Palliative care: A decision-making in the context of Kerala-India) ഗവേഷണപ്രബന്ധം.
കോഴിക്കോട് രൂപതയിലെ ചാത്തമംഗലം മോണിങ് സ്റ്റാർ ദേവാലയാംഗമായ റവ.ഡോ.ഷാനു ഫെർണാണ്ടസ് പ്രാരംഭ പഠനങ്ങൾക്ക് ശേഷം മാഗ്ലൂർ സെന്റ് ജോസഫ് ഇന്റർഡയോസിഷൻ സെമിനാരിയിൽ ഫിലോസഫി പഠനം പൂർത്തിയാക്കി. തുടർന്ന് 2009-ൽ തിയോളജി പഠനം റോമിലെ ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചു. തുടർന്ന്, ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ തന്നെ “മരണമുഖ തീരുമാനം: കത്തോലിക്ക -ഹൈന്ദവ വിശ്വാസങ്ങളിലെ ധാർമ്മിക വീക്ഷണങ്ങൾ” (Decision making in front of Human death: some of the fundamental and moral aspects in catholic and Hindu understanding.) എന്ന വിഷയത്തിൽ ലൈസൻഷ്യേറ്റ് പഠനവും പൂർത്തിയാക്കി.
ലൈസൻഷ്യേറ്റ് പഠന ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോയ അദ്ദേഹം 2014 ഒക്ടോബർ 18-ന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും, ബിഷപ്സ് സെക്രട്ടറിയായും, മാനന്തവാടി, മാഹി – സഹവികാരിയായും, ആണ്ടൂർ, നിത്യസഹായമാതാ ദേവാലയ വികാരിയായും പ്രവർത്തിച്ചശേഷം, 2018-ൽ വീണ്ടും ഡോക്ടറേറ്റ് പഠനത്തിനായി റോമിലേക്ക് തിരിച്ചുവരികയായിരുന്നു.
എഡ്വേർഡ് ഫെർണാണ്ടസും പരേതയായ അൽഫോൺസയുമാണ് റവ.ഡോ.ഷാനു ഫെർണാണ്ടസിന്റെ മാതാപിതാക്കൾ, ഷാലി ഫെർണാണ്ടസ് സഹോദരിയാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.