
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയിൽ രൂപതയിൽ കെ.സി.വൈ.എം. പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നതിന് മുഖ്യ പങ്കുവഹിച്ച, കെ.സി.വൈ.എം കൊച്ചി രൂപതാ പ്രഥമ ഡയറക്ടർ ഫാ.ബർത്തലോമിയോ കണ്ണങ്കേരിയെ അനുസ്മരിച്ചു. 1975 കൊച്ചി രൂപതയിൽ യുവജന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതിന് രൂപീകരിച്ച പ്രവർത്തക സമിതിയുടെ ഡയറക്ടറായിരുന്നു അദ്ദേഹം.
ഫാ.ബർത്തലോമിയോയുടെ മാതൃ ഇടവകയായ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് കെ.സി.വൈ.എം രൂപത വൈസ് പ്രസിഡന്റ് കുറുപ്പശ്ശേരിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട അനുസ്മരണസമ്മേളനം, കൊച്ചി രൂപതാ മുൻചാൻസലറും സെന്റ് പീറ്റേഴ്സ് ഇടവക വികാരിയുമായ ഫാ.ജോയ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം കൊച്ചി രൂപതാ ജോയിന്റ് ഡയറക്ടർ ഫാ.സനീഷ് പുളിക്കാപറമ്പിൽ, ജനറൽ സെക്രട്ടറി കാസി പൂപ്പന, രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ മൈക്കിൾ അലോഷ്യസ്, ജയ്ജിൻ ജോയ്, കുമ്പളങ്ങി മേഖല പ്രസിഡന്റ് ടൈറ്റസ് വി.ജെ. എന്നിവർ പ്രസംഗിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.