ഫാ. സെബാസ്റ്റ്യൻ ശാസ്‌താംപറമ്പിൽ
ആലപ്പുഴ: അകാലത്തിൽ ആലപ്പുഴ രൂപതയേയും ദൈവജനത്തെയും വിട്ട് നിത്യസമ്മാനത്തിന് യാത്രയായ ഫാ. ഫ്രാൻസിസ് രാജു കാക്കരിയ്ക്ക് കണ്ണീരോടെ വിട. ഇന്ന് വൈകുന്നേരം 3.00 മണിക്ക് തിരുകർമ്മങ്ങൾ ആരംഭിച്ചു. വീട്ടിലെ പ്രാരംഭ പ്രാർത്ഥനകൾക്ക് ഫാ. രാജു കളത്തിൽ നേതൃത്വം നൽകി.
ആലപ്പുഴ രൂപതാ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ ദേവാലയത്തിലെ അന്ത്യകൂദാശാ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ആമുഖത്തിൽ, ‘വളരെ കഴിവുള്ള വൈദികൻ, ദൈവം തന്നു എടുത്തു എന്നുപറയുമ്പോഴും’ തന്റെ പഴയ സെക്രട്ടറിയെക്കുറിച്ചുള്ള ഓർമ്മകൾ പിതാവിന്റെ കണ്ണുകൾ നയിക്കുന്നത് കാണാമായിരുന്നു.
വചനസന്ദേശം നൽകിയത് സഹായമെത്രാൻ ജെയിംസ് ആനപ്പറമ്പിൽ ആയിരുന്നു. തിരുഹൃദയ തിരുനാളുമായി ബന്ധിപ്പിച്ച സന്ദേശം നൽകി; ‘സ്നേഹിക്കണമെങ്കിൽ ഹൃദയം പിളർക്കപ്പെടണം’ – കൂടെയുള്ളവർക്ക് വേണ്ടി എന്തു വേദനയും ഏറ്റെടുക്കുവാനും സഹിക്കുവാനും മനസുണ്ടായിരുന്ന വൈദികനായിരുന്നു രാജു അച്ചൻ. ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും സഹായിക്കുവാനും, ജാതിമത ഭേദമില്ലാതെ എല്ലാവരെയും പ്രത്യേകം പരിഗണിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന വൈദികൻ. രാജു അച്ചൻ നമുക്ക് വേണ്ടി നിത്യതയുടെ പ്രകാശം തെളിച്ചിട്ട്, ഇന്ന് നമുക്ക് വേണ്ടി നമുക്ക് മുൻപേ പോയിരിക്കുന്നു.
സിമിത്തേരിയിലെ ശുശ്രുഷകൾക്ക് നേതൃത്വം കൊടുത്തത് സഹായ മെത്രാനായിരുന്നു.
രാജു അച്ചൻ എഴുതുകയോ സംഗീതം നിർവ്വഹിക്കുകയോ ചെയ്ത ഗാനങ്ങളായിരുന്നു ഇന്ന് ജോയി അച്ചന്റെ നേതൃത്വത്തിലുള്ള ദലിമ്മ അടങ്ങുന്ന ഗായക സംഘം ആലപിച്ചത്.
തിരുകർമ്മങ്ങൾക്ക് ശേഷം സ്റ്റാൻലി പയസ് അച്ചൻ എല്ലാവരുടെയും സാന്നിധ്യത്തിന് നന്ദിയർപ്പിച്ച് സംസാരിച്ചു.
രൂപതയിലെ എല്ലാ വൈദികരും സന്യാസി സന്യാസിനികളും ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളും രാജു അച്ചന് അന്ത്യയാത്ര നൽകുവാൻ എത്തിയിരുന്നു.
വരുന്ന 14-ന് വ്യാഴാഴ്ച 11 മണിക്ക്, തൈക്കം പള്ളിയിൽ വച്ചാണ് അച്ചന്റെ ഏഴാം ഓർമ്മദിനം ആചരിക്കുക.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.