
സ്വന്തം ലേഖകൻ
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.ആർ.എൽ.സി.ബി.സി.) യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലി (കെ.ആർ.എൽ.സി.സി.) ന്റെ ജനറൽ സെക്രട്ടറിയായും ഫാ.ഫാ.തോമസ് തറയിലിനെ നിയമിച്ചു. രണ്ടു ദിവസമായി ചേർന്ന കേരള കത്തോലിക്കാ മെത്രാൻ സമിതിയാണ് അദ്ദേഹത്തെ നിയമിച്ചതെന്നും, 2020 നവംമ്പർ 14-ന് അദ്ദേഹം ചുമതലയേൽക്കുമെന്നും സമുദായ വക്താവ് ശ്രീ.ഷാജി ജോർജ് അറിയിച്ചു.
കഴിഞ്ഞ 9 വർഷങ്ങളായി കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ മൂന്ന് തവണകൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനം.
വിജയപുരം രൂപതാംഗമായ ഫാ.തോമസ് തറയിൽ കെ.ആർ.എൽ.സി.സി.യുടെ അസ്സോസിയേറ്റ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. അതുപോലെതന്നെ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടറായും ജീസസ് യൂത്തിന്റെ ആത്മീയ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.