ജോസ് മാർട്ടിൻ
കോട്ടയം: കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതൽ ശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന ഫാ.ജോർജ് കുരിശുംമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു. ഗീവർഗീസ് മാർ അപ്രേം എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് തീരുമാനിക്കുമെന്ന് രൂപത അറിയിച്ചു.
1961 ആഗസ്റ്റ് 9-ന് ജനിച്ച അദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസം തിരുവല്ല എസ്.സി.എസ്. ഹൈസ്‌കൂളിലും, മൈനർ സെമിനാരി പരിശീലനം എസ്. എച്ച്. മൗണ്ട് സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലും, തത്വശാസ്ത്രവും ദൈവശാസ്ത്രവും മംഗലാപുരം സെന്റ് ജോസഫ്സ് ഇന്റർഡയസിഷൻ സെമിനാരിയിലുമായി പൂർത്തിയാക്കി. 1987 ഡിസംബർ 28-ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് ബിഷപ്പ് കുന്നശ്ശേരിൽ പിതാവിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെ പുരോഹിതനായി അഭിഷിക്തനായി.
തുടർന്ന്, അതിരൂപതാ മൈനർ സെമിനാരി വൈസ് റെക്ടർ, ബാംഗ്ളൂർ ഗുരുകുലം വൈസ് റെക്ടർ എന്നീ ചുമതലകളിലും; തുരുത്തിക്കാട്, ഇരവിപേരൂർ, ചിങ്ങവനം, കുറ്റൂർ, ഓതറ, തെങ്ങേലി, റാന്നി എന്നീ പള്ളികളിൽ വികാരിയായും; അതിരൂപതയിലെ ഹാദൂസ ക്രൈസ്തവ കലാകേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ലെബനോനിലെ (കാസ്ലിക്) മാറോണൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഐക്കണോഗ്രാഫിയിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഫാ.ജോർജ് കാക്കനാട് മൗണ്ട് സെന്റ്‌തോമസ്, വടവാതൂർ സെമിനാരി, തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ തുടങ്ങിയ ദേവാലയങ്ങളിൽ രൂപകൽപ്പന നൽകിയ ഐക്കണുകൾ പ്രശസ്തമാണ്.
നിയുക്ത മെത്രാൻ കറ്റോട് സെന്റ് മേരീസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടിൽ പരേതരായ അലക്‌സാണ്ടർ, അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്. കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹത്തിന്റെ മുൻവികാരി ജനറൽ പരേതനായ തോമസ് കുരിശുംമൂട്ടിൽ അച്ചൻ അദ്ദേഹത്തിന്റെ പിതൃസഹോദരനാണ്.
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.