സ്വന്തം ലേഖകൻ
റോം: ആലപ്പുഴ രൂപതയിലെ ഫാ.ജോൺ ബോയ വെളിയിലിന് വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ നിയമനം. ആഫ്രിക്കയിലെ ബുർക്കീനോ ഫാസോയിലെ നയതന്ത്ര കാര്യലയത്തിലാണ് ആദ്യനിയമന ഉത്തരവ് ലഭിച്ചിരിക്കുന്നത്.
റോമിലെ ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ നിന്നും “The crime of Child Pronography a Comparitieve Study Between Canon Law and Indian Criminal Law” വിഷയത്തിൽ ഡോക്ടറേറ്റ് നേടിയശേഷം നയതന്ത്ര ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന റോമിലുള്ള പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയിൽ നയതന്ത്ര പരിശീലനം പൂർത്തിയാക്കിയിരുന്നു.
ഫാ.ജോൺ ബോയ 1999-ൽ ചേർത്തല മൈനർ സെമിനാരിയിൽ പഠനം ആരംഭിക്കുകയും, പൂന പേപ്പൽ സെമിനാരിയിൽ ഫിലോസഫി പഠനവും, റോമിൽ നിന്ന് തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, റോമിൽ നിന്നുതന്നെ കാനോൻ നിയമത്തിൽ ലൈസൻഷ്യയേറ്റ് നേടിയ ശേഷം 2014-ൽ തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന്, ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ സഹവികാരിയായും, ലിയോ13 ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളായും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.
തുടർന്ന്, 2017-ൽ ഡോക്ടറേറ്റ് പഠനത്തിനായി റോമിലേക്ക് പോയി. 2019-ൽ ഡിപ്ലോമാറ്റിക്ക് സർവീസിലേക്കുള്ള തയ്യാറെപ്പുകൾക്കായി പൊന്തിഫിക്കൽ എക്ലെസിസ്റ്റിക്കൽ അക്കാദമിയിൽ ചേരുകയും, ഡിപ്ലോമാറ്റിക്ക് സർവീസിലേക്കുള്ള തയ്യാറെപ്പുകളോടൊപ്പം 2020-ൽ ഡോക്ടറേറ്റ് ബിരുദവും വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
ആലപ്പുഴ രൂപതയിലെ വെള്ളാപ്പള്ളി സെന്റ് ഫ്രാൻസീസ് അസീസി ദേവാലയാംഗങ്ങളായ ജോണി-ലില്ലി ദമ്പതികളാണ് റവ.ഡോ.ജോൺ ബോയയുടെ മാതാപിതാക്കൾ.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.