സ്വന്തം ലേഖകൻ
തിരുവനന്തപുരം: എറണാകുളം-അങ്കമാലി രൂപതയിലെ ഫാ.ജോസ് പുതുശ്ശേരിക്ക് കേരള ചലച്ചിത്ര അക്കാദമിയുടെ മികച്ച ഹ്രസ്വചിത്ര തിരക്കഥാ രചനാ സമ്മാനം. കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിലാണ് ഫാ.ജോസ് പുതുശ്ശേരി സമ്മാനം കരസ്ഥമാക്കിയത്. ഫാ.ജോസ് പുതുശ്ശേരിയുടെ “ദാവിത് ആന്‍ഡ് ഗോലിയാത്ത്” ആണ് 737 തിരക്കഥകളില്‍ നിന്ന് തെരെഞ്ഞെടുത്ത മികച്ച 10 തിരക്കഥകളില്‍ വന്നത്.
സംവിധായകന്‍ കമലും സാംസ്‌കാരിക പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമനിയമ പാർലമെൻറ്ററി കാര്യവകുപ്പ് മന്ത്രി ശ്രീ.എ.കെ. ബാലനും ചേര്‍ന്നാണ് മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തിയത്. മത്സരത്തിൽ മികച്ച പ്രതികരണമാണ് പൊതുവെ ലഭിച്ചതെന്ന് അവാർഡ് പ്രഖ്യാപന വേളയിൽ സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞു. രണ്ട് ഘട്ടങ്ങളായാണ് തിരക്കഥകളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. പ്രാഥമിക ജൂറിയിൽ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. സംവിധായകനായ ബ്ലെസ്സി, ശ്യാമപ്രസാദ്, എഴുത്തുകാരി ചദ്രമതി എന്നിവരായിരുന്നു ഫൈനല്‍ ജൂറി അംഗങ്ങൾ.
അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലണ്ട്, യു.എ.ഇ. തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. അവാർഡിനർഹമായ തിരക്കഥകളുടെ രചയിതാക്കൾക്ക് ഓരോരുത്തർക്കും 50,000 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.
തിരഞ്ഞെടുത്ത പത്ത് തിരക്കഥകൾ ഇവയാണ്:
1. മോട്ടോർസൈക്കിൾ ഡയറീസ് (അജയകുമാർ എം.)
2. സൂപ്പർ സ്പ്രെഡർ (ഡോ.അനീഷ് പള്ളിയിൽ കെ.)
3. ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഹേമ എസ്.ചന്ദ്രേടത്ത്)
4. അകം (ജിനേഷ് വി.എസ്.)
5. ദാവീദ് ആൻഡ് ഗോലിയാത്ത് (ഫാ.ജോസ് പുതുശ്ശേരി)
6. ഭയഭക്തി (മനോജ് പുഞ്ച)
7. ഒരേ ശ്വാസം (റിയാസ് ഉമർ)
8. കള്ളന്റെ ദൈവം (സന്തോഷ് കുമാർ സി.)
9. ഒരു ബാർബറിന്റെ കഥ (സനോജ് ആർ ചന്ദ്രൻ)
10. ദ് റാറ്റ് ( സ്മിറ്റോ തോമസ്) എന്നിവയാണ് അവാർഡിന് അർഹമായ തിരക്കഥകൾ.
ഓസ്ട്രിയയിലെ ഇൻസ്‌ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിൽ ഡോക്മാറ്റിക്ക് തിയോളജിയിൽ ഉപരിപഠനം നടത്തുന്ന ഫാ.ജോസ് പുതുശ്ശേരി ചമ്പക്കര (പൂണിത്തുറ) സ്വദേശിയാണ്, ജോയി-എൽസി ദമ്പതികളാണ് മാതാപിതാക്കൾ.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.