Categories: Diocese

ഫാ.ജോയി സാബുവിന്റെ പിതാവ് നിര്യാതനായി

ഇന്ന് വൈകുന്നേരം 3 മണിക്ക് ഓലിക്കോട് ക്രിസ്തുരാജാ ദേവാലയത്തിൽ...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദീകനും ആനപ്പാറ ഇടവക വികാരിയും രൂപത അജപാലന സമിതി ഡയറക്ടറുമായ ഫാ.ജോയിസാബുവിന്റെ പിതാവ് രാമപുരം കോഴോട് കുഴിവിളാകത്ത് വീട്ടിൽ ശ്രീ.യോഹന്നാൻ നിര്യാതനായി, 84 വയസായിരുന്നു. ഇന്ന് (21 Sep 2022) രാവിലെ 3 മണിക്കായിരുന്നു അന്ത്യം. വാർദ്ധക്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻമ്പ് വരെ അതിരാവിലെ 3 മണിക്ക് എഴുന്നേറ്റ് കരുണക്കൊന്തയും ജപമാലയും തിരുഹൃദയകൊന്തയും ചൊല്ലുന്ന സമയമായിരുന്നു മരണം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് ഇടവക ദേവാലയമായ ഓലിക്കോട് ക്രിസ്തുരാജാ ദേവാലയത്തിൽ നടക്കും.

ഓലിക്കോട് ക്രിസ്തുരാജാ ദേവാലയത്തിലെ മുൻ ഉപദേശിയാണ്. 2000-ൽ ഓലിക്കോട് ക്രിസ്തുരാജാ ദേവാലയം സ്ഥാപിതമായതുമുതൽ 2018-ൽ ആരോഗ്യം മോശമാകുന്നതുവരെ അദ്ദേഹം ദേവാലയത്തിലെ ഉപദേശിയായി വ്യത്യസ്ത ഇടവക വികാരിമാർക്ക് കീഴിൽ വിശ്വസ്തതയോടെ സേവനം ചെയ്തു.

ഉപദേശി എന്ന നിലയിൽ തന്നിൽ അർപ്പിച്ചിരുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്ന ഉപദേശി ജപമാല പ്രാർത്ഥനയോട് പ്രകടിപ്പിച്ചിരുന്ന ആഴമായ ഭക്തി വിശ്വാസികൾക്ക് വലിയ പ്രചോദനമായിരുന്നു. രോഗീസന്ദർശനത്തിലൂടെയും തുടങ്ങിയവയിലൂടെ ഇടവക മക്കൾക്ക് യേശുവിനെ പകർന്നു കൊടുക്കുന്നതിൽ തീക്ഷണമതിയായിരുന്നു അദ്ദേഹം. ഓലിക്കോട് ദേവാലയത്തിൽ ദൈനംദിന ദിവ്യബലിയിൽ പങ്കെടുത്ത്, ഇടവക വികാരിമാരോടൊപ്പം ചേർന്ന് വിശ്വാസ പ്രചരണത്തിൽ അക്ഷീണം പ്രവർത്തിച്ചിരുന്നു.

സേവ്യർ-അന്നമ്മ ദമ്പതികളുടെ ആറാമത്തെ മകനായി 1939-ലായിരുന്നു ജനനം. സാവിത്രിയാണ് ഭാര്യ. മക്കൾ: ഫാ.ജോയിസാബു വൈ. (രൂപതാ വൈദീകൻ); അനിൽ വൈ. (ജൂനിയർ സൂപ്രണ്ട് വനിതാകമ്മീഷൻ); മിനിമോൾ. മരുമക്കൾ: ജിനീഷ്, സുവില.

vox_editor

Recent Posts

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

6 days ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

2 weeks ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

3 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

3 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

3 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

4 weeks ago