മാറനെല്ലൂർ: “കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” എന്ന വചനം ഉൾക്കൊണ്ടുകൊണ്ട് ലിറ്റിൽ ഫ്ളവർ ഹോം, മറനല്ലൂറിലെ അന്തേവാസികൾക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം 30-ന് രാവിലെ 10 മണിക്ക് തന്റെ ആദ്യ ദിവ്യബലിയർപ്പിച്ചു.
ഒൻപത് വർഷങ്ങൾക്ക് മുമ്പ് വൈദിക വിദ്യാർത്ഥിയായി നെയ്യാറ്റിൻകര മൈനർ സെമിനാരിയിൽ ഡിഗ്രി പഠനം നടത്തുമ്പോൾ അന്നത്തെ പ്രീഫക്ടച്ചന്റെ പൗരോഹിത്യ വാർഷികത്തിൽ അച്ചന്റെ നിർദ്ദേശപ്രകാരം ലൈറ്റിൽഫ്ളവർ ഹോമിലെ സഹോദരിമാർക്ക് ഐസ്ക്രീം വാങ്ങി കൊടുക്കാൻ പോയ ദിനം മനസ്സിലെടുത്ത ഒരു ഉറച്ച തീരുമാനമായിരുന്നു ഇന്ന് പൂവണിഞ്ഞത്.
ഫാ.ജസ്റ്റിൻ ഫ്രാൻസിസിന് അവിടുത്തെ അന്തേവാസികൾ സഹോദരിമാരാണ് എന്ന് പറയുമ്പോൾ ഈ ഒരു ഉൾക്കാഴ്ചയിലേയ്ക്ക് തന്നെ നയിച്ചത് അഭിവന്ദ്യ നെയ്യാറ്റിൻകര ലത്തീൻ രൂപതാ മെത്രാൽ വിൻ സന്റ് സാമുവൽ പിതാവാണ് എന്ന് അച്ചൻ ഓർത്തെടുക്കുന്നു. താൻ റീജൻസി കാലയളവിൽ പിതാവിനോടൊപ്പം അവിടെ എത്താറുണ്ടായിരുന്നുവെന്നും പിതാവിന് ഈ മക്കളെ ഒത്തിരി ഇഷ്ടമാണെന്നും അച്ചൻ അഭിമാനത്തോടെ പറയുന്നു. കാരുണ്യം തുളുമ്പുന്ന ഈ വലിയ മാതൃകയാണ് അച്ചന് വലിയൊരു പ്രചോദനം. ‘ക്രിസ്തു, കാരുണ്യത്തിന്റെ മുഖമാണ്’ എന്ന മഹനീയ സത്യം ഒരു ചൂണ്ടുപലകയാണ്. ക്രിസ്തു വാകേണ്ടവൻ നടക്കേണ്ട വഴി ഉപേക്ഷിക്കപ്പെട്ടവരുടെ പക്ഷം ചേർന്നുതന്നെയാണ്.
29-01-2018-ന് അഭിവന്ദ്യ വിൻസന്റ് സാമുവൽ പിതാവിന്റെ കൈവയ്പ് ശ്രുശ്രൂഷയിലൂടെ പൗരോഹിത്യത്തിലേയ്ക്ക് ഉയർത്തപ്പെട്ട ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ പൗരോ ഹിത്യദൗത്യം അതിന്റെ ആഴത്തിൽ ജീവിക്കാൻ, ഒരു യഥാർത്ഥ ബലിയും ബലിവസ്തുവും ആകുവാൻ തന്നെതന്നെ പൂർണ്ണമായി അർപ്പിക്കുന്നു. നിത്യ പുരോഹിതനായ ക്രിസ്തുവിന്റെ പരിശുദ്ധമായ ബലിവേദിയിൽ ശുശ്രൂഷ ചെയ്യാൻ ദൈവാത്മാവാൽ അഭിഷിക്തനായതിന്റെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷ നിറവിലാണ് അച്ചൻ. അച്ചന് ഒരായിരം സ്നേഹാശംസകൾ. തുടരൂ പ്രയാണം എല്ലാവർക്കും ക്രിസ്തുവാകാനുള്ള പ്രയാണം.
ഷിബിൻ ബോസ്കോ Ivdei
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.