
സ്വന്തം ലേഖകന്‍
സാന്‍റിയാഗോ: ചിലിയിലെ അരീക്ക രൂപതയിലെ സഗ്രാഡാ ഫാമിലിയ ഇടവക ദേവാലയത്തില്‍വെച്ചാണ് ഗാനം ചിത്രീകരിച്ചി രിക്കുന്നത്. ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ട ഈ ഗാനം ചിലിയിലെ സുപ്രസിദ്ധ ഗായിക ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറിയുടെ പരിശുദ്ധ മാതാവും തന്‍റെ ജീവിതവുമായി ചേര്‍ത്ത് വയ്ക്കുന്നതാണ്. പരിശുദ്ധ കന്യകാമാതാവുമായുള്ള തന്‍റെ വ്യക്തിപരമായ അനുഭവങ്ങളേയും ബന്ധത്തേയും ഇതിവൃത്തമാക്കിയാണ് ‘ഫ്രാന്‍ കൊറിയ’ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറി തന്‍റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. പരിശുദ്ധ കന്യകാമാതാവിന്‍റെ അമലോത്ഭവ തിരുനാള്‍ ദിനത്തിലാണ് ഗാനം പുറത്ത് വന്നത്. ആല്‍ബത്തിന് ‘അബ്രാസമെ’ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്.
കാര്‍ലോസ് ലിനെറോസിന്‍റെ ഉടമസ്ഥതയിലുള്ള പ്രത്യേക വീഡിയോ, ഫോട്ടോഗ്രാഫി സ്റ്റുഡിയോയില്‍ കറുപ്പും വെളുപ്പും കലര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഗാനത്തിന്‍റെ ചിത്രീകരണം. കറുപ്പ് ജിവിതത്തിലെ വേദനയാകുന്ന ഇരുട്ടിനേയും, വെളുപ്പ് വേദനകളില്‍ നിന്നെല്ലാം മോചിതനാകുന്ന നിമിഷം ജീവിതത്തെ വ്യക്തമായി കാണുവാന്‍ അനുവദിക്കുന്ന വെളിച്ചത്തേയുമാണ് സൂചിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറി പറഞ്ഞു. ‘അബ്രാസമെ’യുടെ നിര്‍മ്മാണം, പ്രോഗ്രാമിംഗ്, മിക്സിംഗ് എന്നിവ ലൂയിഗ്ഗി സാന്‍റിയാഗോയും പ്യൂയര്‍ട്ടോ റിക്കോയില്‍ നിന്നുള്ള സംഗീതജ്ഞരുമാണ് നിര്‍വ്വഹിച്ചത്.
സ്പാനിഷ് ഗ്രാമ്മി അവാര്‍ഡ് നേടിയിട്ടുള്ള ‘അല്‍ഫാരെറോസ്’ എന്ന കത്തോലിക്ക മ്യൂസിക് സംഘത്തിലെ മുന്‍ അംഗമായിരുന്ന ഫ്രാന്‍ കൊറിയയുടെ ‘ല്ലെവാമെ’, ‘ഗ്ലോറിയ’ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിന്നു. യേശുവുമായുള്ള തന്‍റെ വ്യക്തിപരമായ അനുഭവങ്ങളും, ബന്ധവും അടിസ്ഥാനമാക്കിയാണ് ഫ്രാന്‍ കൊറിയ തന്‍റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതു എന്നത് ശ്രദ്ധേയമാണ്. തന്‍റെ ജീവിതകഥ ഒരുപാട് സങ്കീര്‍ണ്ണമാണെന്നും, വേദനകള്‍ നിറഞ്ഞ ഒരു കുടുംബ ചരിത്രമാണ് തനിക്കുള്ളതെന്നും, എന്നിരുന്നാലും കര്‍ത്താവ് തനിക്ക് വളരുവാനും, സൗഖ്യപ്പെടുവനുമുള്ള അവസരം നല്‍കിയെന്നും ഇതിനെല്ലാം താന്‍ ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഫ്രാന്‍ കോറി മുന്‍പ് പറഞ്ഞിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.