
ചേർത്തല: ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രധാന തിരുനാൾ ഇന്ന് ആഘോഷിക്കും. വെളുത്തച്ചന്റെ അനുഗ്രഹം തേടി വിശ്വാസി സഹസ്രങ്ങൾ ഇന്ന് അർത്തുങ്കലിലെത്തും.
വൈകുന്നേരം നാലിനു ദേശത്തിന് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നടക്കുന്ന തിരുസ്വരൂപവുമേന്തിയു
ഇന്നു നടക്കുന്ന പ്രദക്ഷിണം ദർശിക്കാനും അതിൽ പങ്കെടുക്കുവാനും ഇതരസംസ്ഥാനങ്ങളിൽ നിന്നുപോലും വിശ്വാസികൾ എത്തിച്ചേരും. വിശുദ്ധന്റെ തിരുസ്വരൂപം വിശ്വാസികൾ തോളിലേറ്റിയാണ് പടിഞ്ഞാറ് സ്ഥാപിച്ചിട്ടുള്ള കുരിശടിവരെ പ്രദക്ഷിണം നടത്തുന്നത്. തിരുസ്വരൂപം വഹിക്കുന്നതിനായി ജനങ്ങൾ പ്രത്യേക വ്രതാനുഷ്ഠാനങ്ങളോടെയാണ് എത്തുന്നത്.
പ്രദക്ഷിണ സമയം വിശ്വാസികൾ വെറ്റിലയും മലരുമൊക്കെ പ്രാർഥനാപൂർവം തിരുസ്വരൂപത്തിൽ അർച്ചിക്കാറുണ്ട്. തിരുസ്വരൂപം ദേവാലയത്തിൽനിന്നു പുറത്തിറക്കുന്നതു മുതൽ തിരികെ എത്തുന്നതുവരെ ആകാശത്ത് ചെമ്പരുന്തുകൾ വട്ടമിട്ടുപറക്കുന്നത് അർത്തുങ്കലിലെ പ്രദക്ഷിണത്തിന്റെ മറ്റൊരു സവിശേഷതയാണ്. ദേവാലയത്തിലെ പ്രധാന നേർച്ച അമ്പും വില്ലും എഴുന്നള്ളിക്കലാണ്. ദേവാലയ വാതിൽക്കലുള്ള കുരിശടിയിൽ നിന്ന് തുടങ്ങുന്ന നേർച്ചയ്ക്ക് അകമ്പടിയായി പ്രത്യേക ബാൻഡ്മേളവും മുത്തുക്കുടകളുമുണ്ടാകും
നിരങ്ങ് നേർച്ചയും വിശ്വാസികൾ അനുഷ്ഠിക്കുന്നു. ഒരുദിവസം ഉപവാസം അനുഷ്ഠിച്ചുകൊണ്ട് വെളുത്തച്ചന്റെ തിരുനടയിൽ ഭജനമിരിക്കുന്നതും ഇവിടെ പതിവാണ്. നേർച്ചകൾ അർപ്പിക്കുന്നതിനായി ജാതി മത ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും ഇവിടെയെത്തുന്നുണ്ട്. അർത്തുങ്കൽ പെരുന്നാളിനോടനുബന്ധിച്
തിരുനാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും വിശ്വാസികൾക്ക് പ്രയാസമില്ലാതെ പള്ളിയിലെത്തുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ പറഞ്ഞു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.