സ്വന്തം ലേഖകൻ
റോം: കേരളത്തിന് അഭിമാനമായി റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ (ബിബ്ലിക്കും) ബൈബിൾ വിഭാഗത്തിന്റെ പുതിയ തലവനായി നിയമിതനായിരിക്കുകയാണ് പ്രൊഫ.റവ.ഡോ.ഹെൻറി പട്ടരുമഠത്തിൽ S.J. ഈ സ്ഥാനത്തെത്തുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് റവ.ഡോ.ഹെൻറി.
കത്തോലിക്കാ തിരുസഭയിൽ വിശുദ്ധഗ്രന്ഥ പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് പരിശുദ്ധപിതാവ് പയസ് 10-മൻ 1909 മെയ് 7-ൽ സ്ഥാപിച്ചതാണ് റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. 1909 മെയ് 7-നായിരുന്നു ഈ ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയായ ബൈബിൾ പണ്ഡിതന്മാർക്ക് രൂപം നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
1964 മാർച്ച് 5-ന് ജനിച്ച ഫാ.ഹെൻറി വരാപ്പുഴ അതിരൂപതയിൽ പൊറ്റക്കുഴി ലിറ്റൽ ഫ്ലവർ ഇടവക അംഗമാണ്. 1986 ജൂൺ 19-ന് സൊസൈറ്റി ഓഫ് ജീസസ് (S.J.) കേരളാ പ്രൊവിൻസിൽ പ്രവേശിച്ചു. തുടർന്ന്, 1995 ഡിസംബർ 30-ന് പൗരോഹിത്യവും സ്വീകരിച്ചു.
തുടർന്ന്, 2000-ൽ റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബൈബിളിൽ ലൈസൻഷ്യേറ്റും, 2007-ൽ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിളിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
2001-2003; 2007- 2014 കാലഘട്ടങ്ങളിൽ പൂനെയിലെ ജ്ഞാനദീപ വിദ്യാ പീതിൽ വിസിറ്റിംഗ് പ്രൊഫസർ, 2003-ൽ ബാംഗ്ലൂർ ക്രിസ്തു ജ്യോതി സലേഷ്യൻ തീയോളജി സെന്ററിൽ വിസിറ്റിംഗ് പ്രൊഫസർ, 2009-2014 കാലഘട്ടത്തിൽ ആലുവ സിയോൺ വിദ്യാ ഭവൻ, SABS തീയോളജി സെന്ററിൽ വിസിറ്റിംഗ് പ്രൊഫസർ, 2001-2003; 2007-2010 കാലഘട്ടങ്ങളിൽ കാലടി ജെസ്യൂട്ട് റീജിയണൽ തീയോളജി സെന്ററിൽ റസിഡന്റ് പ്രൊഫസർ, 2010-ൽ ഡൽഹി വിദ്യാജ്യോതി ജെസ്യൂട്ട് തീയോളജി സെന്ററിൽ വിസിറ്റിംഗ് പ്രൊഫസർ, 2008-2009 കാലഘട്ടത്തിൽ കേരള കാത്തലിക് ബിഷപ്സ് കോൺഫെറെൻസിന്റെ (KCBC) മലയാളം പുതിയ നിയമം ബൈബിളിന്റെ റിവിഷൻ ടീം അംഗം, 2008-2010 കാലഘട്ടത്തിൽ കാലടി ജെസ്യൂട്ട് റീജിയണൽ തീയോളജി സെന്ററിൽ ഡയറക്ടർ ഓഫ് സ്റ്റഡീസ് എന്നീ നിലകളിൽ ഇന്ത്യയിലുടനീളം പ്രവർത്തിച്ചു.
തുടർന്ന്, 2010-ൽ റോമിലെ ബിബ്ലിക്കും പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂഷനിൽ വിസിറ്റിംഗ് പ്രൊഫസറായും, 2012-2013 കാലഘട്ടത്തിൽ ബിബ്ലിക്കും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റീഡറായും, 2013-മുതലുള്ള കാലഘട്ടത്തിൽ ബിബ്ലിക്കും പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂഷനിൽ അസ്സോസിയേറ്റ് പ്രൊഫസറായും പ്രവർത്തിച്ചു വരികയായിരുന്നു. ഇപ്പോൾ 2019-ൽ റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ബൈബിൾ വിഭാഗ തലവനായി നിയമിതനായി.
നിരവധി പുസ്തകങ്ങളും, വിവിധ ജേർണലുകളിലായി ധാരാളം ലേഖനങ്ങളും പ്രൊഫ.റവ.ഡോ.ഹെൻറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘മലയിലെ പ്രസംഗം’ എന്ന മലയാള പുസ്തകം വളരെ പ്രസിദ്ധമാണ്. കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെയും രൂപതാ വൈദീകരുടെയും വാർഷിക ധ്യാനങ്ങൾ നയിച്ചിട്ടുള്ള ധ്യാനഗുരു കൂടിയാണ് പ്രൊഫ.റവ.ഡോ.ഹെൻറി.
നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകൾക്ക് റവ.ഡോ.ഹെൻറി പട്ടരുമഠത്തിൽ S.J.യുടെ സേവനം ലഭിച്ചിട്ടുണ്ട്. ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ബൈബിൾ വിഭാഗ തലവൻ എന്ന പുതിയ ചുമതലയിലേക്ക് പ്രവേശിക്കുമ്പോൾ നെയ്യാറ്റിൻകര രൂപതയ്ക്ക് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരവും കൂടിയാണെന്ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ പറഞ്ഞു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.