Categories: Kerala

പ്രിയ വൈദികനെ കാണാന്‍ ആയിരങ്ങള്‍ ആശുപത്രിയില്‍

പ്രിയ വൈദികനെ കാണാന്‍ ആയിരങ്ങള്‍ ആശുപത്രിയില്‍

അങ്കമാലി: പ്രിയ വൈദികൻ ഫാ. സേവ്യർ തേലക്കാട്ടിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിൽ നിന്നു ബന്ധുക്കളും ഇടവക ജനങ്ങളും ഇതുവരെ മുക്തരായിട്ടില്ല. വൈദികന്റെ വേർപാട് വിശ്വസിക്കാനാകാതെ അവർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. ആശുപത്രി പരിസരം മിനിറ്റുകൾക്കകം ജനസാഗരമായി മാറി. ഇന്നലെ 1.30-നാണു ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വൈദികനെ എത്തിച്ചത്.

ജില്ലാ റൂറൽ പൊലീസ് മേധാവി എ.വി. ജോർജ്, സി.ഐ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇതിനിടെ വിവരമറിഞ്ഞു ബന്ധുക്കളും വിശ്വാസികളും നാട്ടുകാരുമെത്തി. സങ്കടം അടക്കാനാകാതെ ബന്ധുക്കളും മറ്റും പൊട്ടിക്കരഞ്ഞു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ബന്ധുക്കളെ ആശ്വസിപ്പിച്ചു. നാലു മാസം മുൻപു ഫാ. സേവ്യർ തേലക്കാട്ടിനെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കായി എൽ.എഫ്. ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി , സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, ഫൊറോന വികാരിമാരായ ഫാ.‍‍ ഡോ. കുര്യാക്കോസ്‌ മുണ്ടാടൻ, ഫാ. വർഗീസ് പൊട്ടക്കൻ, ഫാ. ജോസ് ഇടശേരി, ഫാ. മാത്യു മണവാളൻ, ഫാ. വർഗീസ് പാലാട്ടി, മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ഡോ. ജോൺ തേയ്ക്കാനത്ത്, കെ.സി.വൈ.എം. അതിരൂപത ഡയറക്ടർ ഫാ. സുരേഷ് മൽപാൻ, അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടിൽ, സി.എം.എൽ. ഡയറക്ടർ ഫാ. പോൾ കോട്ടയ്ക്കൽ, സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്, മുൻ എം.എൽ.എ. പി.ജെ. ജോയി തുടങ്ങിയവരും സ്ഥലത്തെത്തി.

vox_editor

Recent Posts

Baptism of the Lord_2025_നീ എന്റെ പ്രിയപുത്രൻ (ലൂക്കാ 3: 15-16, 21-22)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…

3 days ago

വത്തിക്കാനില്‍ ചരിത്ര നിയമനം പ്രീഫെക്ടായി വനിതാ സന്യാസിനി

  വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…

1 week ago

4 വിശുദ്ധ വാതിലുകള്‍ തുറന്നു ഇനി പ്രത്യാശയുടെ തീര്‍ഥാടനം

സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…

1 week ago

എല്ലാവരുടെയും ദൈവം (മത്താ. 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

2 weeks ago

ആലപ്പുഴ രൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി; പ്രത്യാശയുടെ തീർത്ഥാടകരായി ആയിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…

2 weeks ago

Holy Family_2024_വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…

3 weeks ago