
ഫാ.മാർട്ടിൻ ആന്റണി
യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം ഇരുപത്തിരണ്ടാം വാക്യത്തിൽ ഒരു വചനമുണ്ട്. “നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്‌ഷ യഹൂദരില്‍ നിന്നാണ്”. യഹൂദ വിരോധം കൊടുമ്പിരിക്കൊണ്ടിരുന്ന ഹിറ്റ്ലർ കാലയളവിലെ നാസി ദൈവശാസ്ത്രജ്ഞർക്കും, ബൈബിൾ വ്യാഖ്യാതാക്കൾക്കും ഒട്ടും സഹിക്കാൻ പറ്റാത്ത വചനമാണ് ഈ യോഹന്നാന്റെ വചനം. ഈ വചനം ഉപയോഗിച്ച് എങ്ങനെ യഹൂദർക്കെതിരെ വിദ്വേഷം പ്രസംഗിക്കാൻ സാധിക്കും? ഇതായിരുന്നു അവരുടെ ഏറ്റവും വലിയ പ്രശ്നം.
1938-ൽ പ്രൊട്ടസ്റ്റൻറ് ബൈബിൾ പണ്ഡിതനും കറയറ്റ നാസിയുമായ Walter Grundmann മുകളിൽ പറഞ്ഞ വചനത്തെ ആസ്പദമാക്കി ഒരു ലേഖനം എഴുതിയിട്ടുണ്ട്; “‘Das Heil Kommt von den Juden?’ Eine Schicksalsfrage en die Christen Deutscher Nation”. നാസികൾ പ്രചരിപ്പിച്ച യഹൂദ വിദ്വേഷത്തിനെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു സുവിശേഷ വ്യാഖ്യാനം ആയിരുന്നു അത്. സുവിശേഷത്തെ അടിസ്ഥാനമാക്കി “വെറുപ്പിന്റെ ദൈവശാസ്ത്രം” പ്രചരിപ്പിക്കലായിരുന്നു അത്.
1940-ൽ മുകളിൽ പരാമർശിച്ച വചനഭാഗം ഇല്ലാത്ത, യഹൂദ പരാമർശങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു യോഹന്നാന്റെ സുവിശേഷം ഈ ദൈവശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കുകയുണ്ടായി എന്നത് ചരിത്ര സത്യമാണ്. അതിന്റെ പേരാണ് Die Bottschaft Gottes (The Message of God). അത് പ്രസിദ്ധീകരിച്ചവർ നാസി പത്രമായ Der Sturmer-ന്റെ ആപ്തവാക്യവും കൂടി ചേർത്തുവച്ചു: “The Jews are our misfortune”.
കഴിഞ്ഞദിവസം എഫ്ബിയിൽ ഒരു വിദ്വേഷ പ്രസംഗം കേട്ടപ്പോൾ ചരിത്രം ഒന്ന് ഓർത്തു പോയതാണ്.
അപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ. വചനം ഉപയോഗിച്ച് വിദ്വേഷവും വേണമെങ്കിൽ പ്രസംഗിക്കാം. എന്റെ പൊന്നു പണ്ഡിതന്മാരെ, സ്നേഹത്തെ കുറിച്ച് പ്രസംഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ദയവു ചെയ്ത്, അൾത്താരയിൽ കയറി വചന പീഠത്തിൽ നിന്നുകൊണ്ട്, വചനം വ്യാഖ്യാനിക്കുന്നു എന്ന പ്രതീതി നൽകിക്കൊണ്ട് ഇരുൾ നിറഞ്ഞ ചിന്തകൾ പങ്കുവയ്ക്കരുത്. സുവിശേഷം എവിടെയാണ് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പഠിപ്പിക്കുന്നത്? എന്തിനാണ് അൾത്താരയിൽ നിന്നു കൊണ്ട് സഹജൻ ശത്രുവാണെന്ന പ്രതീതി പകരുന്ന സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത്?
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.