ജോസ് മാർട്ടിൻ
ആലപ്പുഴ: പ്രളയകെടുതി അനുഭവിക്കുന്നവർക്ക് സഹായമാവാൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അടിയന്തിര യോഗം വിളിച്ച് ആലപ്പുഴ രൂപത. ആലപ്പുഴ ജില്ലാ കളറ്റർ അദില അബ്‌ദുള്ള ശനിയാഴ്ച്ച വിളിച്ചുചേർത്ത ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ (I.A.G) യോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ് ഞായറാഴ്ച്ച ആലപ്പുഴ നെയ്തൽ കമ്യൂണിറ്റി റേഡിയോയുടെ ഓഫിസിൽ ഫാ.സേവ്യർ കുടിയാംശേരിയുടെ അധ്യക്ഷതയിൽ ആലപ്പുഴ ഡയസീഷ്യൻ സൊസൈറ്റിയുടെ (A.D.S) അടിയന്തിര യോഗം ചേർന്നത്.
പ്രളയകെടുതിമൂലം ദുരിതങ്ങൾ അനുഭവിക്കുന്ന കുട്ടനാട്, വയനാട് മേഖലകളിലെ ജനങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന് അവശ്യവസ്തുക്കളുടെ സംഭരണം, വിതരണം തുടങ്ങിയ വിഷങ്ങളിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
തുടർന്ന്, ഫാ.സേവ്യർ കുടിയാംശേരിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്നർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും അവശ്യ സാധനങ്ങൾ എത്രയും വേഗത്തിൽ എത്തിച്ചു കൊടുക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.