
ഫാ.ഏ.എസ്.പോൾ
വിശ്വാസം:
ഈ പ്രപഞ്ചം, പ്രപഞ്ചത്തിലെ ജീവൻ എല്ലാത്തിനും ആദികാരണമായ ദൈവത്തിൽ വിശ്വസിക്കുക, വിശ്വാസം പ്രഖ്യാപിക്കുക ഒക്കെ ഓരോരുത്തരുടെയും അഭിമാനവും സന്തോഷവുമാണ്. അതിന് ആരും തടസം നിൽക്കാതിരിക്കുക. ഏതെങ്കിലും വിശ്വാസം അനുഷ്ഠിക്കുന്നവരെ അവഹേളിക്കാതിരിക്കുക.
ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവ സാമൂഹിക ധാർമികതക്ക് കോട്ടം നൽകുന്നതല്ലെങ്കിൽ എന്തിന് എതിർക്കണം? എന്തിന് വെറുതെ പരിഹസിക്കണം? വ്യക്തികളുടെ ബലഹീനതകൾ സമൂഹത്തിനു മുഴുവനായി ചാർത്തുന്നതെന്തിന്?
ഉദ്യോഗസ്ഥർ:
കഴിവുകൊണ്ടോ, മിടുക്കുകൊണ്ടോ, ഭാഗ്യം കൊണ്ടോ ഒരു ജോലി കിട്ടുകയോ അധികാര സ്ഥാനത്ത് എത്തുകയോ ചെയ്താൽ അത് ഒരു അലങ്കാരമായി കാണുകയോ അതിൽ അഹങ്കരിക്കുകയോ അരുത്. മൂന്നര കോടിക്കും അഞ്ചു ലക്ഷം (സർക്കാർ ഉദ്യോഗസ്ഥർ) ആകാൻ സാധിക്കാത്തതുകൊണ്ടാണ് പലരും നിങ്ങളുടെ അന്തസിൽ എത്താത്തത്. ഒപ്പിടേണ്ട ഫയലുകൾ അധികാരസീമകൾ താണ്ടിപോകും എന്നോർക്കണം. അടിക്കുന്നവനെ ആദരിക്കേണ്ട സമയം വരും എന്നറിയണം. ചിതറിക്കുന്നതെല്ലാം വാരിക്കൂട്ടാൻ സാധിക്കണമെന്നില്ല. തലയിലെ തൊപ്പിയോ വീശിയടിക്കുന്ന ലാത്തിയോ എപ്പോഴും കൂടെ കാണണം എന്നില്ല. സ്റ്റെതസ്കോപ്പും ബിപി അപാരറ്റസുമൊക്കെ കൈകാര്യം ചെയ്യാനാകാത്ത ഒരു നേരമുണ്ടാകും
വിമർശനം:
സേവന രംഗത്തും അധികാര ശ്രേണിയിലുമുള്ളവർ നൽകുന്ന നിർദ്ദേശങ്ങളും ഓർമ്മിപ്പിക്കുന്ന നിയമങ്ങളും പാലിക്കുക. നിയമം നടപ്പിലാക്കുന്നവർ അപരന്റെ അഭിമാനവും സ്വകാര്യതകളും അംഗീകരിക്കുക. സദാചാര പോലീസുകാർ സ്വന്തം പരിമിതികളെക്കുറിച്ചും അപരന്റെ സ്വത്വത്തെക്കുറിച്ചും ബോധം ഉള്ളവരാകുക.
കുടുംബം:
സ്ത്രീയും പുരുഷനും ഏർപ്പെട്ടിട്ടുള്ള പരിപാവനമായ ഉടമ്പടിയിലെ പോരായ്മകൾ പരസ്പരം പരിഹരിക്കുക, സാധ്യമല്ലെങ്കിൽ പ്രാപ്തിയുള്ള സഹായികളെ സമീപിക്കുക. തുടർന്നും സാധിക്കുന്നില്ലെങ്കിൽ സമൂഹത്തെ അറിയിക്കുക, അതിനുള്ള മാർഗം ആത്മഹത്യയും കൊലപാതകവും ഭീഷണിപ്പെടുത്തലും അല്ലെന്ന് ഓർക്കണം. അവിടെ നിയമ മാർഗങ്ങൾ തേടണം. മാതാപിതാക്കൾ, ഭാര്യാ-ഭർത്താക്കന്മാർ, മക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, അയൽക്കാർ അങ്ങനെ ഓരോരുത്തരും പരസ്പര പൂരകങ്ങൾ ആണെന്നറിയണം.
വിദ്യാഭ്യാസം:
അഭിമാന – ഉപജീവന വിദ്യാഭ്യാസത്തെക്കാൾ മൂല്യധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം. അന്തസിനൊത്ത വിദ്യാഭ്യാസമല്ല, അഭിരുചിക്കനുസൃത വിദ്യാഭ്യാസമാണ് ആർജ്ജിക്കേണ്ടത്.
വിനോദം:
സമ്പത്തിനും പ്രീതിക്കും അനുസരിച്ചുള്ള വിനോദമല്ല, അന്തസിനും അഭിമാനത്തിനുമൊത്ത വിനോദമാണ് ശീലിക്കേണ്ടത്. എന്റെ വിനോദം അപരന് അപകടമെങ്കിൽ അതിനെ ‘ആഭാസം’ എന്ന് പറയേണ്ടി വരും.
നീതി:
എനിക്ക് ‘ശരി’ എന്ന് തോന്നുന്നത് അല്ല എനിക്ക് ‘നീതി’ ആയി മാറേണ്ടത്. “എനിക്ക് ഇത് നീതി”, “നിനക്ക് അത് നീതി” അങ്ങനെ ഒന്നില്ല. നീതി ഒരിക്കലും ആപേക്ഷികമല്ല. നീതി സ്ഥായിയാണ്. നീതി ഒരിക്കലും അവസരോചിതമല്ല മൂല്യാധിഷ്ഠിതമാണ്. എന്നെ എതിർക്കുന്നവനെ നിഷ്കാസനം ചെയ്യുകയല്ല, എന്നെ എതിർക്കുന്നതിന്റെ കാരണം അന്വേഷിച്ച്, അത് തിരുത്തുകയാണ് നീതി. എന്റെ വരുതിയിൽ അപരനെ കൊണ്ടുവരുന്നതല്ല നീതി.
സമൂഹത്തിലെ അപചയങ്ങളോട് പ്രതികരിക്കുമ്പോൾ സ്വയം അപകടമായി മാറരുത്. പ്രതികരിക്കുന്നവനെ പ്രരോധിക്കുകയല്ല, പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുകയാണ് വേണ്ടത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.