സ്വന്തം ലേഖകൻ
കുരിശുമല: കുരിശുമല ഇടവക വചനബോധന സമിതിയുടെ ആഭിമുഖ്യത്തിൽ ഫല വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് പുതിയ അധ്യായന വർഷത്തിനു തുടക്കം കുറിച്ചു. ഞായറാഴ്‌ച രാവിലെ ഇടവകവികാരി ഫാ. രതീഷ് മാർക്കോസ് ഫല വൃക്ഷം നട്ടുകൊണ്ട് ആഘോഷങ്ങൾക്കു തുടക്കമിട്ടു.
തുടർന്നു നടന്ന പ്രദക്ഷിണത്തിൽ നൂറ്റമ്പതോളം വിദ്യാർത്ഥികളും അധ്യാപകരും അണിചേർന്നു. വിദ്യാർത്ഥികൾക്ക് ഫല വൃക്ഷത്തൈകളും വിതരണം ചെയ്‌തു. ‘ഭൂമിക്കു തണലൊരുക്കുന്നതോടൊപ്പം മനുഷ്യനും സർവ്വ ജീവജാലങ്ങൾക്കും ഭക്ഷണം ഒരുക്കുക’ എന്ന ലക്ഷ്യത്തോടെയാണ് ഫല വൃക്ഷത്തൈകൾ വിതരണം ചെയ്‌തത്.
മനുഷ്യനെ സ്‌നേഹിക്കുന്നതുപോലെ പ്രകൃതിയെയും സ്‌നേഹിക്കുവാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാനും നാളത്തെ തലമുയ്‌ക്കായി അവ കരുതി വയ്‌ക്കുവാനും നമുക്കു സാധിക്കണം, വൃക്ഷത്തൈകൾ വളർന്ന് വ്യത്യസ്ഥങ്ങളായ ഫലങ്ങൾ പുറപ്പെടുവിക്കുന്നതു പോലെ നാമോരോരുത്തരും വ്യത്യസ്ഥങ്ങളായ മേഖലകളിൽ വളർന്നു വികസിക്കുയും സമൂഹ നന്മയ്‌ക്കാവശ്യമായ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് ഫാ. രതീഷ് മാർക്കോസ് ആഹ്വാനം ചെയ്തു.
റവ. സിസ്റ്റർ സൂസമ്മ ജോസഫ്, റവ. സിസ്റ്റർ മിനി, ഹെഡ്‌മാസ്റ്റർ – സാബു കുരിശുമല, സെക്രട്ടറി – ജയന്തി കുരിശുമല, വിദ്യാർത്ഥി പ്രതിനിധികളായ മാർസൽ അജയ്, ഷിജില എൽ. പി., വചനബോധന അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.