അനൂപ് ജെ.ആർ.പാലിയോട്
പെരുങ്കടവിള: ലാറ്റിൻ കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (LCYM) പെരുങ്കടവിള ഫൊറോന സമിതിയുടെ യുവജനദിനാഘോഷം AFRIEL 2K19 (യുവജനങ്ങളുടെ മാലാഖ) എന്ന പേരിൽ മണ്ണൂർ അമലോത്ഭവ മാതാ ദേവാലയത്തിൽവച്ച് ആഘോഷിച്ചു. ഫൊറോന പ്രസിഡന്റ് ശ്രീ.അനൂപ് ജെ.ആർ.പാലിയോട് പതാക ഉയർത്തി യുവജനദിനാഘോഷത്തിനു തുടക്കം കുറിച്ചു.
തുടർന്ന്, ഫൊറോന പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ യുവജനദിനാഘോഷത്തിന്റെയും, PSC ക്യാമ്പയിന്റെയും ഫൊറോനതല ഉദ്‌ഘാടനം മണ്ണൂർ ഇടവകവികാരിയും ഫൊറോന മീഡിയ കമ്മിഷൻ ഡയറക്ടറുമായ ഫാ.സൈമൺ നിർവ്വഹിച്ചു. LCYM സ്റ്റേറ്റ് വൈസ് പ്രസിഡന്റും രൂപതാ പ്രസിഡന്റുമായ ശ്രീ.ജോജി ടെന്നിസൺ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രസ്തുത സമ്മേളനത്തിൽ വച്ച്
എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ യുവജങ്ങളെ ആദരിച്ചു.
തുടർന്ന്, സ്പോട്-ഡാൻസ്, സൗഹൃദ മത്സരങ്ങൾ തുടങ്ങിയയും സംഘടിപ്പിച്ചിരുന്നു. ശേഷം ശ്രീ.ജോജി ടെന്നിസൻ നയിച്ച ഇന്ററാക്ടിങ് സെക്ഷൻ നല്ലൊരനുഭവമായിരുന്നെന്ന് യുവതീ-യുവാക്കൾ പറഞ്ഞു. വൈകുന്നേരം 5 മണിയോടുകൂടി പതാക താഴ്ത്തിക്കൊണ്ട് AFRIEL 2K19-ന് സമാപനം കുറിച്ചു.
ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 130 യുവജനങ്ങൾ യുവജനദിനാഘോഷത്തിൽ പങ്കെടുത്തു.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.