ജോസ് മാർട്ടിൻ
കൊച്ചി: പ്രേഷിത ചൈതന്യ ഭൂമിയില്‍ തന്‍റെ ഇടയ ശുശ്രൂഷ നിര്‍വഹിച്ച മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സഭയെന്ന മാര്‍ത്തോമ പൈതൃകമുള്ള വലിയ സഭയുടെ വലിയ ശുശ്രൂഷ ഏറ്റെടുക്കുകയാണ്. ഈ അപ്പസ്‌തോലിക സഭയുടെ ശുശ്രൂഷ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ദൈവോന്മുഖതയിലും മനുഷ്യബന്ധത്തിലും ദിശാബോധത്തിലും സഭയെ നയിക്കുന്നതിന് അദ്ദേഹം സന്നദ്ധനും സമര്‍പ്പിതനുമെന്ന് തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് സീറോ മലബാര്‍ സഭയിലെ മെത്രാന്മാർ ഈ പരിശുദ്ധാത്മ നിയോഗത്തില്‍ അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ച് കൂടെ നില്‍ക്കുക.
മാര്‍ തട്ടില്‍ ഇതുവരെ നല്‍കിയിട്ടുള്ള ശുശ്രൂഷകള്‍ക്ക് പ്രത്യേക മാനവും പുതിയ ദിശാബോധവും കൈവരികയാണ്. സീറോ മലബാര്‍ സഭാ ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഈ അപ്പസ്‌തോലിക സഭയുടെ പ്രേഷിത ചൈതന്യം സജീവ സാക്ഷ്യമായി ലോകത്തിന് നല്‍കുകയെന്ന പ്രേഷിത ധര്‍മം അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇതുവരെയും ഈ സഭ നല്‍കിയിട്ടുള്ള പ്രേഷിത ചൈതന്യത്തിന്റെ മിഴിവാര്‍ന്ന സാക്ഷ്യവും അടയാളങ്ങളും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇന്ന് പ്രകടമാണ്. ഈ ശുശ്രൂഷക്ക് കൂടുതല്‍ കരുത്തേകുന്നതിന് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന് സാധിക്കും.
എല്ലാവരോടമുള്ള അദ്ദേഹത്തിന്‍റെ തുറന്ന സമീപവും സമ്പര്‍ക്കവും സംഭാഷണവും ഇതിനേറെ ഗുണപരമായ വര്‍ധനവുണ്ടാക്കും. അദ്ദേഹത്തിന്‍റെ ഈ പുതിയ സഭാ മേലധ്യക്ഷ ശുശ്രൂഷ അദ്ദേഹം ഏറ്റെടുക്കുന്നത് സഭയുടെ നിര്‍ണായകമായ ഒരു കാലഘട്ടത്തിലാണ്. പ്രതിബന്ധങ്ങള്‍ക്കും പ്രതിസന്ധിക്കുമിടയില്‍ പ്രത്യാശ പകരുന്ന ശുശ്രൂഷയായി അദ്ദേഹത്തിന്‍റെ സേവനം മാറുകയാണ് സ്വര്‍ഗം ആഗ്രഹിക്കുന്നത്. ദൈവം ഈ സഭക്ക് നല്‍കുന്ന വലിയ പ്രത്യാശയുടെ സമ്മാനമായി, പ്രതീക്ഷയുടെ വരദാനമായി കൂടുതല്‍ ശോഭയോടെ, കൂടുതല്‍ സുവിശേഷ അധിഷ്ഠിതമായ സമീപനങ്ങളോടെ സീറോ മലബാര്‍ സഭയെ നയിക്കുന്നതിന് അദ്ദേഹത്തിന് കഴിയുമാറാകട്ടെ. സീറോ മലബാര്‍ സഭക്ക് ഈ സന്ദര്‍ഭത്തില്‍ എല്ലാവിധ ദൈവാനുഗ്രഹങ്ങളും പുതിയ കാലഘട്ടത്തിന്റെ എല്ലാ മംഗളങ്ങളും സന്തോഷത്തോടെ നേരുന്നു.
സഭയുടെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കെ.സി.ബി.സി യുടെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു എന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.