
ജെറ.- 14:17-22
മത്താ.- 13:36-43
“നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.”
പിതാവിന്റെ രാജ്യത്തിൽ സൂര്യനെ പോലെ പ്രശോഭിക്കാനും സാധിക്കുകയെന്നതു നീതിമാൻമാർക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം ആണ്. തിന്മകൾ ചെയ്തും, നീതിരഹിതമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ അഗ്നിക്കിരയാക്കും. നീതിമാന്മാരെ സൂര്യപ്രഭപോലെ ഉയർത്തും.
സ്നേഹമുള്ളവരെ, നീതിയോടെ ജീവിക്കുന്നവർക്കും, തിന്മയിൽ ജീവിക്കുന്നവർക്കുമുള്ള പ്രതിഫലം എന്തെന്ന് ക്രിസ്തുനാഥൻ അറിയിക്കുകയാണ്. ഭൂമിയിൽ പ്രകാശപൂരിതമായ ജീവിതം നയിക്കുന്നവർക്ക് പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാൻ അവസരമുണ്ടാകും. ഭൂമിയിൽ തിന്മനിറഞ്ഞ, അന്ധകാരം നിറഞ്ഞ ജീവിതം നയിക്കുന്നവന് അഗ്നിക്കിരയാകേണ്ടിവരും. ദൈവീകനീതിയും, സാമൂഹികനീതിയും കൂട്ടിയിണക്കി കൊണ്ടുള്ള ജീവിതമാണ് നാം നയിക്കേണ്ടത്. ദൈവത്തെ അറിഞ്ഞുകൊണ്ട് അവിടുത്തെ ഹിതം മനസ്സിലാക്കി ജീവിക്കുമ്പോൾ ദൈവീക നീതി എന്തെന്ന് അറിയാൻ സാധിക്കും. സഹോദരന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ നമുക്കും ആവശ്യമായി വന്നേക്കാമെന്ന തിരിച്ചറിവ് നമ്മിൽ മനുഷ്യത്വം ഉണ്ടാകുകയും ചെയ്യുമ്പോൾ സാമൂഹിക നീതിയിൽ ജീവിക്കാനായി സാധിക്കും.
നീതിക്കുവേണ്ടി ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തി അടയുമെന്ന് നമ്മെ കർത്താവ് പഠിപ്പിച്ചിട്ടും പലപ്പോഴും നാം നീതിയിൽ ജീവിക്കാൻ താല്പര്യം കാണിക്കാറില്ല. സംതൃപ്തിയും, സമാധാനവും അടങ്ങിയ ജീവിതം നാം ആഗ്രഹിച്ചിട്ടും നീതി പ്രവർത്തിക്കാതെ ജീവിച്ചിട്ട് ദൈവത്തെ പഴിചാരുന്നു. ദൈവീക നീതിയും, സാമൂഹിക നീതിയും കൂട്ടിയിണക്കി നന്മ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു ജീവിക്കാം.
സ്നേഹനാഥ, നീതിയിൽ അധിഷ്ഠിതമായി ജീവിക്കുവാനുള്ള കൃപ നൽകണമേയെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.