സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചത് പാവങ്ങളോടും അശരണരോടും കൂടെ. ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വംശരരായ മാതാപിതാക്കൾക്ക് ഡിസംബർ 17, 1936-ൽ അർജന്റീനയിൽ ജനിച്ച് ക്രിസ്തുമസ് ദിനത്തിൽ ജ്ഞാനസ്നാനത്തിലൂടെ ‘ജോർജ് മാരിയോ ബെർഗോളിയോ’ എന്ന പേര് സ്വീകരിച്ചു.
ഇന്നലെ 23 – തിങ്കളാഴ്ച തന്റെ നാമം പേറുന്ന വി. ജോർജിന്റെ തിരുനാൾ എന്തിലും വ്യത്യസ്തത തേടുന്ന പാപ്പാ ആഘോഷിച്ചത് സവിശേഷരീതിയിലാണ്. റോമിലെ നിർദ്ദനരും അശരണരും ആയവരുടെ കൂടെ ഈ ദിനം ചിലവഴിക്കാൻ പാപ്പാ തീരുമാനിച്ചു. ഈ ദിനം 3000 ഐസ്ക്രീമുകൾ ‘കാരിത്താസ് ‘ നിർദ്ദനരും അഭയാർത്ഥികളായവർക്കുമായി ദിവസേന നടത്തി പോരുന്ന ആതുരാലയ അടുക്കളകളിലും ഡോർമിറ്ററികളിലും ലഭ്യമാക്കികൊണ്ടാണ് പാപ്പാ ആഘോഷിച്ചത്. പാപ്പയുടെ ചാരിറ്റി ഓഫീസ് അതിന്റെ കുറിപ്പിൽ വ്യക്തമാക്കി നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
ബിരുദാനന്ത പഠന ശേഷം 1958, മാർച്ച് 11-ന് ഈശോസഭ നൊവിഷ്യേറ്റിൽ പ്രവേശിച്ച പാപ്പാ 1969 ഡിസംബർ 13- ന് പൗരിഹിത്യം സ്വീകരിച്ചു. നോവിസ് മാസ്റ്റർ, പ്രൊഫസർ, പ്രൊവിൻഷ്യൽ കൺസൾട്ടർ, റെക്ടർ, പ്രൊവിൻഷ്യൽ സുപ്പീരിയർ തുടങ്ങി നിരവധി ശുശ്രൂഷകളിലൂടെ സൊസൈറ്റിയെ പരിചരിച്ച ജോർജ് മാരിയോ ബർഗോളിയോയെ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1992 മെയ് 20- നു ബ്യുണസ് അയേഴ്സിന്റെ ഓക്സിലറി ബിഷപ്പാക്കുകയും 1997 ജൂൺ 3 നു കോ-അഡ്ജത്തോർ ആർച്ചുബിഷപ്പാക്കി ഉയർത്തുകയും 1998, ഫെബ്രുവരി 28-നു ആർച്ചു ബിഷപ്പായി അവരോധിക്കുകയും ചെയ്തു.
മൂന്ന് വർഷശേഷം വി ജോൺ പോൾ രണ്ടാമനിലാൽ 2001 ഫെബ്രുവരി 2-നു കർദ്ദിനാൾ പദവി നൽകപ്പെട്ട ആർച്ചുബിഷപ്പ് ജോർജ് ബേൽഗോറിയ 12 വർഷങ്ങൾക്കു ശേഷം 2013, മാർച്ച് 13-നു മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ 13-ആം നൂറ്റാണ്ടിലെ ജനപ്രിയ വിശുദ്ധനായ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ നാമം ഏറ്റെടുക്കുകയായിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.