
പാലോട് : പാലോട് സെന്റ് ജോർജ് ദേവാലയത്തിന്റെ ഇടവക മധ്യസ്‌ഥ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. എൻ. സൈമൺ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
നെടുമങ്ങാട് റീജിയണൽ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ തിരുനാൾ പ്രാരംഭ ദിവ്യബലക്ക് നേതൃത്വം നൽകി. പേരയം ഇടവക വികാരി ഫാ. ആന്റണി വിന്റോ വചനസന്ദേശം നൽകി. തിരുനാളിന്റെ ഭാഗമായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് ഫാ. ജോസഫ് രാജേഷ് നേതൃത്വം നൽകുന്നു.
തിരുനാൾ ദിനങ്ങളിലെ ആദ്യ ദിനങ്ങളായ 23 മുതൽ 26 വരെ ആഘോഷകരമായ ജപമാലയും ലിറ്റിനിയും ജീവിത നവീകരണ ധ്യാനവും നടക്കും.
തുടർന്നുള്ള ദിനങ്ങളിൽ നടക്കുന്നു ആഘോഷമായ ദിവ്യബലികൾക്ക് റവ. ഫാ. ഡെന്നിസ് മണ്ണുർ, റവ. ഫാ. അൽഫോൻസ് ലിഗോരി, റവ. ഫാ. സാജൻ ആന്റണി, റവ. ഫാ. അനുപ് osj എന്നിവർ നേതൃത്വം നൽകും.
സമാപന ദിനമായ ഏപ്രിൽ 29-ന് രാവിലെ 10- ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹ ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികൻ കള്ളിക്കാട് ഇടവക വികാരി റവ. ഡോ. ജയരാജ് J.R., വചന സന്ദേശം നൽകുന്നത് തിരുവനന്തപുരം രൂപതയിലെ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ മാനേജരായ റവ. ഡോ. ടൈസൺ Y. തുടർന്ന് ഇടവക കൗൺസിന്റെ നേതൃത്വത്തിൽ സ്‌നേഹ വിരുന്ന്.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്‌ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.