അനിൽ ജോസഫ്
പെരുങ്കടവിള: പാണ്ടിമാംപാറ വിശുദ്ധ അന്തോണീസ് ദേവാലയം ആശീര്‍വദിച്ചു. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ദേവാലയങ്ങള്‍ അദ്ധ്യാത്മിക ചൈതന്യത്തിന്‍റെ സൗധങ്ങളാണെന്ന് ബിഷപ് ദൈവജനത്തെ ഓർമ്മിപ്പിച്ചു. പ്രാര്‍ത്ഥനയോടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജീവിതത്തിലെ പ്രയാസങ്ങള്‍ നിസാരങ്ങളായിമാറുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
1962 കാലഘട്ടത്തില്‍ നെയ്യാര്‍ ഡാം നിര്‍മ്മാണ വേളയില്‍ പുന:രധിവസിപ്പിക്കപെട്ടവരാണ് പാണ്ടിമാംപാറയിലെ ഏറെകുറെ വിശ്വാസികളും.1968-ല്‍ ഓലഷെഡിലാണ് അന്നത്തെ വികാരി ഫാ.അലോഷ്യസ് ഒ.സി.ഡി. ദേവാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ തകര്‍ച്ചയുടെ വക്കിലേക്കെത്തിയ ദേവാലയത്തെ നിലവിലെ വികാരി ഫാ.ആല്‍ബി മുല്ലോത്തിന്‍റെ നേതൃത്വത്തിലാണ് പുന:രുദ്ധാരണം ചെയ്യ്ത്. കോഴിക്കോട് രൂപതയിലെ വൈദികനായ ഫാ.ആല്‍ബി മുല്ലോത്തിന്‍റെ ശ്രമകരായ പ്രവര്‍ത്തനം മൂലമാണ് 6 മാസം കൊണ്ട് ദേവാലയം നാടിന് സമര്‍പ്പിച്ചത്.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, കട്ടയ്ക്കോട് ഫെറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.ഡെന്നിസ്കുമാര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.ബെന്‍ബോസ്, ഫാ.രാജേഷ്, ബിഷപ്പ് സെക്രട്ടറി ഫാ.രാഹുല്‍ ലാൽ തുടങ്ങിയവര്‍ ആശീര്‍വാദ കര്‍മ്മങ്ങളില്‍ സഹ കാര്‍മ്മികരായി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.