Categories: Diocese

പാങ്ങോട് ആശ്രമത്തിന് അനുഗ്രഹത്തിന്‍റെ നിമിഷം; ഫാ.അഗസ്റ്റിന്‍ പുന്നോലില്‍

പാങ്ങോട് ആശ്രമത്തിന് അനുഗ്രഹത്തിന്‍റെ നിമിഷം; ഫാ.അഗസ്റ്റിന്‍ പുന്നോലില്‍

അനിൽ ജോസഫ്

തിരുവനന്തപുരം: പാങ്ങോട് ആശ്രമത്തിന് അനുഗ്രഹത്തിന്‍റെ നിമിഷമാണെന്ന് ഫാ.അഗസ്റ്റിന്‍ പുന്നോലില്‍. ഇന്നലെ കാര്‍മ്മല്‍ഗിരി ആശ്രമദേവാലയത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ഫാ.അഗസ്റ്റിന്‍.

അവിഭക്ത കൊല്ലം രൂപതയുടെ ബിഷപ്പ് ബെന്‍സിഗറിന്‍റെയും മുതിയാവിള വലിയച്ചന്‍ ഫാ.അദെയോദാത്തുസിന്‍റെയും ദൈവദാസ പദവിയിലൂടെ പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമം ദൈവത്തിന്‍റെ വലിയ അനുഗ്രഹത്തിന്‍റെ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് കാര്‍മ്മല്‍ ആശ്രമം പ്രെയോര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍. പാങ്ങോട് ആശ്രമത്തിന്‍റെ വളര്‍ച്ചയുടെ കാരണം ദൈവദാസരായി പ്രഖ്യാപിക്കപ്പെട്ട ബെന്‍സിഗര്‍ പിതാവിന്‍റെയും അദെയോദാത്തൂസ് അച്ചന്‍റെയും പ്രാര്‍ഥനയും ആശീര്‍വാദവുമാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തിന്‍റെ മലയോരമേഖലയുടെ സാമൂഹികമായ വളര്‍ച്ചക്ക് അദെയോദാത്തുസച്ചന്‍ നല്‍കിയ സംഭാവനകള്‍ ഉദാത്തമാണെന്നും അദേഹം ഓര്‍മിപ്പിച്ചു. കത്തോലിക്കാ സഭയുടെ വളര്‍ച്ചക്കും വിശ്വാസ സമൂഹങ്ങളുടെ രൂപീകരണത്തിനും ബിഷപ്പ് ബെന്‍സിഗര്‍ സമാനതകളില്ലാത്ത സംഭാവനയാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

2 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago