Categories: Kerala

പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു

നീണ്ട 16 വർഷങ്ങളുടെ ശ്രമഫലമാണ് 2024 ജൂൺ മൂന്നാം തീയതി പുറത്തിറക്കിയ പുതിയ പി.ഒ.സി. ബൈബിൾ...

ജോസ് മാർട്ടിൻ

കൊച്ചി: പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിൽ ജൂൺ 3-ന് നടന്ന ചടങ്ങിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രൊഫ. എം.കെ. സാനൂവിന് നല്കികൊണ്ടാണ് പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിളിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.

വിശുദ്ധ ഗ്രന്ഥം കാലാകാലങ്ങളില്‍ പ്രമാദരഹിതമായ വിധത്തില്‍ പരിഷ്‌ക്കരിച്ച് ദൈവജനത്തിന് സംലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശം ഉൾക്കൊണ്ട്, നീണ്ട 16 വർഷങ്ങളുടെ ശ്രമഫലമാണ് 2024 ജൂൺ മൂന്നാം തീയതി പുറത്തിറക്കിയ പുതിയ പി.ഒ.സി. ബൈബിൾ.

ബൈബിൾ പണ്ഡിതന്മാരായ, ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ്. ഡോ. ജെയിംസ് ആനാപറമ്പിൽ, ഫാ. ഡോ. ജോഷി മയ്യാറ്റിൽ, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍, ഡോ.ആന്റണി തേറാത്ത്, ഡോ.ജോസഫ് തൊണ്ടിപ്പറമ്പില്‍, ഡോ.ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.ടി., ഡോ.കുര്യന്‍ വാലുപറമ്പില്‍, ഭാഷാ പണ്ഡിതരായ ഡോ.ചെറിയാന്‍ കുനിയാന്‍തോടത്ത് സി.എം.ഐ., പ്രൊഫ. ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവര്‍ വിവിധ കാലയളവുകളില്‍ പുതിയ നിയമ പരിഷ്‌കരണ ടീമില്‍ അംഗങ്ങളായിരുന്നു.

പിഒസി ബൈബിള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1992-ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും 2005 ജൂണില്‍ അന്നത്തെ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഡോ.സൈറസ് വേലംപറമ്പില്‍ പുതിയ നിയമം പരിഷ്‌കരിക്കുന്നതിനുള്ള പ്രൊജക്റ്റ് കെസിബിസിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന്, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍ കണ്‍വീനറായി ബൈബിള്‍ പണ്ഡിതരുടെ ടീം ഡിസംബറില്‍ രൂപീകരിക്കുകയും മൂലഭാഷകളില്‍ നിന്ന് വിവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള റോമൻ കത്തോലിക്ക, സീറോ മലബാർ, മലങ്കര റീത്തുകളുടെ ആധികാരിക വിശുദ്ധ ഗ്രന്ഥമാണ് പി.ഒ.സി. ബൈബിൾ

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago