Categories: Vatican

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

കര്‍ത്താവേ, ഇന്ന് ഞാന്‍ അങ്ങയുടെ ആര്‍ദ്രഹൃദയത്തിങ്കല്‍ അണയുന്നു:

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ക്ഷണിക്കുന്നു.

യേശുവിന്‍റെ തിരുഹൃദയത്തിന് സവിശേഷമാംവിധം പ്രതിഷ്ഠിതമായ ജൂണ്‍മാസത്തേക്കായി നല്കിയിരിക്കുന്ന പ്രാര്‍ത്ഥനാനിയോഗത്തിലൂടെയാണ് ലിയൊ പതിനാലാമന്‍ പാപ്പാ സഭാതനയര്‍ക്ക് ഈ ക്ഷണം നല്കിയിരിക്കുന്നത്.

പ്രാര്‍ത്ഥനാരൂപത്തിലുള്ള ഈ നിയോഗത്തില്‍ പാപ്പാ ഇപ്രകാരം പറയുന്നു:

കര്‍ത്താവേ, ഇന്ന് ഞാന്‍ അങ്ങയുടെ ആര്‍ദ്രഹൃദയത്തിങ്കല്‍ അണയുന്നു: എന്‍റെ ഹൃത്തിനെ ജ്വലിപ്പിക്കുന്ന വചസ്സുകള്‍ ഉള്ളവനായ, കുഞ്ഞുങ്ങളുടെയും ദരിദ്രരുടെയും യാതനകളനുഭവിക്കുന്നവരുടെയും സകല മാനവദുരിതങ്ങളുടെയും മേല്‍ കരുണ ചൊരിയുന്ന, നിന്‍റെ പക്കല്‍ ഞാന്‍ വരുന്നു.

നിന്നെ കൂടുതല്‍ അറിയാനും സുവിശേഷത്തില്‍ നിന്നെ ധ്യാനിക്കാനും നിന്നോടൊപ്പമായിരിക്കാനും നിന്നില്‍ നിന്നും ദാരിദ്ര്യത്തിന്‍റെ സകലവിധ രൂപങ്ങളാലും സപര്‍ശിക്കപ്പെടാന്‍ നീ നിന്നെത്തന്നെ അനുവദിച്ച ഉപവിയില്‍ നിന്നും പഠിക്കാനും ഞാന്‍ അഭിലഷിക്കുന്നു.

നി നിന്‍റെ ദൈവികവും മാനുഷികവുമായ ഹൃദയത്താല്‍ ഞങ്ങളെ അളവില്ലാതെ സ്നേഹിച്ചുകൊണ്ട് ഞങ്ങള്‍ക്ക് പിതാവിന്‍റെ സ്നേഹം കാണിച്ചുതന്നു. നീയുമായി കണ്ടുമുട്ടാനുള്ള കൃപ നിന്‍റെ മക്കള്‍ക്കെല്ലാവര്‍ക്കും പ്രദാനം ചെയ്യുക.

എല്ലാ സാഹചര്യങ്ങളിലും, അതായത്, പ്രാര്‍ത്ഥനയിലും, തൊഴിലിലും, കൂടിക്കാഴ്ചകളിലും, ദൈനംദിന ദിനചര്യയിലും നിന്നെ മാത്രം തേടാന്‍ കഴിയുന്ന തരത്തില്‍ ഞങ്ങളുടെ പദ്ധതികളെ പരിവര്‍ത്തനം ചെയ്യുകയും, രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യേണമേ.

ഈ സമാഗമത്തില്‍ നിന്ന് നീ ഞങ്ങളെ ദൗത്യത്തിനായി അയയ്ക്കുക: അത് ലോകത്തോടുള്ള അനുകമ്പയുടെ ദൗത്യമാണ്. അവിടെ സകലമാന സമാശ്വാസവും നിര്‍ഗ്ഗമിക്കുന്ന ഉറവിടം നീയാണ്.ആമേന്‍.

ലിയൊ പതിനാലാമന്‍ പാപ്പായുടെ ഈ വീഡിയൊ പ്രാര്‍ത്ഥനാനിയോഗം ജൂണ്‍ 3ന്, ചൊവ്വാഴ്ച വൈകുന്നേരമാണ് പരസ്യപ്പെടുത്തപ്പെട്ടത്.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago