ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിലെ പാരീസ് നഗരത്തിലെ വിശ്വവിഖ്യാതമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിലുണ്ടായ അഗ്നിബാധയില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സീസ് പാപ്പായെ വിളിച്ച് തന്റെ ദു:ഖം അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം ഫോണില്‍ വിളിച്ച് തന്റെയും അമേരിക്കന്‍ ജനതയുടെയും സാമീപ്യം പാപ്പായെ അറിയിച്ചത് എന്ന് വത്തിക്കാൻ വാര്‍ത്താവിനിമയ കാര്യാലയത്തിന്റെ ഇടക്കാല മേധാവി അലെസ്സാന്ത്രൊ ജിസോത്തി ട്വിറ്ററിലൂടെ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്ന നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിന് തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിച്ച് വലിയ തോതിലുള്ള കേടുപാടുകൾ സംഭവിച്ചത്.
നോട്രഡാം കത്തീഡ്രലിന്റെ പുന:ര്‍നിര്‍മ്മാണത്തിന് വന്‍ കമ്പനികളും വ്യവസായപ്രമുഖരും മറ്റും സംഭാവനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഭാവന ഇപ്പോൾ തന്നെ നൂറുകോടിയോളം യൂറോ, അതായത് ഏകദേശം 800 കോടി രൂപ കവിഞ്ഞിട്ടുണ്ട്.
നോട്രഡാം കത്തീഡ്രലിന്റെ പുന:ര്‍നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍, അതായത്, 2024-ലെ പാരീസ് ഒളിമ്പിക് മാമങ്കത്തിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ കരുതുന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.