നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ആധ്യാത്‌മിക കേന്ദ്രമായ വ്‌ളാങ്ങാ മുറി ലോഗോസ് പാസ്റ്ററൽ സെന്ററിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ പുലർച്ചയോടെ സെന്ററിന്റെ പ്രധന ഗേറ്റിന് മുൻവശത്തായി സംഘം ചേർന്നെത്തിയ 100 ഓളം പേരാണ് ആക്രണത്തിന് പിന്നിലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പേയാട് മൈനർ സെമിനാരി പ്രീഫെക്‌ട് ഫാ. രാജേഷ് കുറിച്ചിയിൽ പറഞ്ഞു.
രൂപതാ ക്ലർ ജി & റിലീജിയസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ദൈവ വിളി ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പ്ലസ് 2 ക്ലാസിലെ പെൺകുട്ടികളടക്കം 150 ഓളം വിദ്യാർത്ഥികൾ തങ്ങിയിരുന്ന കെട്ടിടത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ച് വിട്ടത്. ഗേറ്റ് തകർത്ത് അക്രമികൾ പാസ്റ്ററൽ സെന്ററിലേക്ക് കടന്ന സമയം റോഡിനിരുവശത്തുനിന്നും കെട്ടിടത്തിന് നേരെ ശക്‌തമായ കല്ലേറും ഉണ്ടായി. കല്ലേറിൽ രൂപതാ വിദ്യാഭ്യസകാര്യാലയം, നിഡ്‌സ്, ഡോർമെറ്ററി, കോറിഡോർ തുടങ്ങിയ ഇടങ്ങളിലെ ജന്നാല ചില്ലുകൾ തകർന്നു.
അക്രമണങ്ങൾ നടക്കുമ്പോൾ സെന്ററിനുള്ളിൽ ഒരു വൈദികനും രണ്ട് കന്യാസ്‌ത്രീകളും മാത്രമാണ് കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നത്. അക്രമി സംഘം ലോഗോസ് വളപ്പിൽ പ്രവേശിച്ചിട്ടും ആരും പുറത്തിറങ്ങിയിരുന്നില്ല, തുടർന്ന് വൈദികനെയും കന്യാസ്‌ത്രികളെയും മണിക്കൂറോളം ചീത്ത വിളച്ച സംഘം പുലർച്ചെ 3 മണിയോടെ സ്‌ഥലം വിട്ടു.
സംഭവമറിഞ്ഞ് ലോഗോസ് ഡയറക്‌ടർ ഡോ. സെൽവരാജൻ, റെക്‌ടർ ഡോ. ക്രിസ്‌തുദാസ് തോംസൺ, നിഡ്‌സ് ഡയറക്‌ടർ എസ്. എം. അനിൽകുമാർ, കെ.എൽ.സി.എ. പ്രസിഡന്റ് ഡി. രാജു, കെ.എൽ.സി.എ. സംസ്‌ഥാന സമിതി അംഗം സഹായദാസ്, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആൽറ്റിസ് തുടങ്ങിയവർ സംഭവ സ്‌ഥിത്തെത്തി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.