സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ സോഷ്യൽ സർവീസ് വിഭാഗമായ നിഡ്‌സിന്റെ (നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെൻറ് സൊസൈറ്റി-NIDS) നേതൃത്വത്തിൽ രൂപംകൊടുത്ത സമരിറ്റൻ ടാസ്ക് ഫോഴ്സിനെ ഇന്റർനാഷണൽ വോളന്റിയേഴ്സ് ദിനത്തിൽ അനുമോദനങ്ങളും പ്രശംസാ സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ഡിസംബർ 18-ന് നെയ്യാറ്റിൻകര നിഡ്സ് ഓഫീസിൽ KSSF-ന്റെ നേതൃത്വത്തിലായിരുന്നു നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ് സന്നദ്ധ പ്രവർത്തകരുടെ അനുമോദന യോഗം സംഘടിപ്പിച്ചത്.
കേരള സോഷ്യൽ സർവീസ് ഫോറം (KSSF) എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ ഉത്ഘാടന കർമ്മം നിർവ്വഹിച്ച അനുമോദന യോഗത്തിൽ NIDS ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ, KSSF ടീം ലീഡർ സിസ്റ്റർ ജെസീന SRA, KSSF ഫിനാൻസ് ഓഫീസർ ശ്രീ.രാജേഷ്, NIDS പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, കാരിത്താസ് ഇന്ത്യ പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ.ബിജു ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന്, നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ് ടീമിലെ 10 സന്നദ്ധ പ്രവർത്തകരെ KCBC, Justice Peace & Development Commission, Kerala Social Service Forum & Caritas India എന്നിവർ സംയുക്തമായി നൽകിയ പ്രശംസ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.