അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ ജപമാല മാസാചരണത്തിന് മുന്നോടിയായുളള വിളംബര ബൈക്ക് റാലിക്ക് തുടക്കമായി. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വാരോപിത മാതാ ദേവാലയത്തില്‍ നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ് മെറ്റല്‍പതാക കൈമാറി ബൈക്ക് റാലിക്ക് തുടക്കം കുറിച്ചു.
ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയമാണ് ബൈക്ക് റാലിക്ക് നേതൃത്വം കൊടുക്കുന്നത്. ലിജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്‍റ് ഷാജി ബോസ്കോ, വൈസ് പ്രസിഡന്‍റ് ജോണ്‍ വര്‍ഗ്ഗീസ്, സുകുമാരന്‍, ബ്യൂണ്‍മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര രൂപതയിലെ 22 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നാളെ നെടുമങ്ങാട്ടില്‍ ബൈക്ക് റാലിക്ക് സമാപനമാവും. ഒക്ടോര്‍ 1 മുതലാണ് ജപമാല മാസാചരണത്തിന് തുടക്കമാവുന്നത്.
നെയ്യാറ്റിന്‍കര രൂപതയുടെ ജപമാല പതയാത്ര ഒക്ടോബര്‍ 20-ന് നെടുമങ്ങാട് അനിമേഷന്‍ സെന്‍ററില്‍ നിന്ന് ആരംഭിച്ച് താന്നിമൂട് പരിശുദ്ധ അമലോത്ഭവമാതാ ദേവാലയത്തില്‍ സമാപിക്കും.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.