സ്വന്തം ലേഖകൻ
നെടുമങ്ങാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കരിസ്മാറ്റിക് റിന്യൂവൽ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഒൻപതാമത് നെടുമങ്ങാട് മേഖലാ ബൈബിൾ കൺവെൻഷൻ ഇന്നലെ അവസാനിച്ചു. പ്രസിദ്ധ ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളിയുടെയും ടീമിന്റെയും നേതൃത്വത്തിൽ നെടുമങ്ങാട് നവജ്യോതി അനിമേഷൻ സെന്റര് ഗ്രൗണ്ടിലായിരുന്നു ബൈബിൾ കൺവെൻഷൻ.
ബൈബിൾ കൺവെൻഷന്റെ അവസാന ദിവസമായ ഇന്നലെ വൈകുന്നേരം 4.15 -ന് ജപമാല പ്രാർത്ഥനയോട് കൂടിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. 5 -മണിക്ക് നടന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയ്ക്ക് അഭിവന്ദ്യ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. മോൺ. റൂഫസ് പയസ് ലീൻ, ഫാ. അൽഫോൻസ് ലിഗോരി, ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. അനീഷ്, ഫാ. നിക്സൺ രാജ്, ഫാ. ജോസഫ് രാജേഷ്, ഫാ. ജൻസൺ സേവ്യർ IVD, ഫാ. യോഹന്നാൻ വിൽഫ്രഡ് കപ്പൂച്ചിൻ, ഫാ. ഷജൻ CM, ഫാ. ബെനഡിക്ട് തുടങ്ങിയവർ സഹകാർമ്മികരായി.
ഈ ദിവസങ്ങളിൽ കേൾക്കുകയും മനസ്സിൽ പതിയുകയും ചെയ്ത ദൈവ വചനത്തിന്റെ സമൃദ്ധിയിൽ നമ്മുടെ ജീവിതങ്ങളെ കൂടുതൽ ക്രിസ്തോത്മുഖമായി മാറ്റുവാൻ എല്ലാപേർക്കും സാധിക്കട്ടെയെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ ആഹ്വാനം ചെയ്തു.
ബൈബിൾ കൺവെൻഷൻ വലിയൊരു അനുഭവമായിരുന്നുവെന്നും, ധാരാളംപേർക്ക് രോഗസൗഖ്യവും, മാനസികസൗഖ്യവും ലഭ്യമായെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.
എല്ലാദിവസവും വൈകുന്നേരം 4.30 – ന് ജപമാല പ്രാർത്ഥനയോടെയും സമൂഹദിവ്യബലിയർപ്പണത്തോടെയുമാണ് ബൈബിൾ കൺവെൻഷൻ ആരംഭിച്ചിരുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.