
സെഫാ :- 3: 14 – 18
ലുക്കാ:- 1: 39 – 56
“നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം.”
പിതാവായ ദൈവത്തിൽനിന്നും ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷം, എലിസബത്ത് പുണ്യവതിയെ കാണുവാനും സഹായിക്കുവാനുമായി വരുന്ന പരിശുദ്ധമറിയത്തോട് എലിസബത്ത് പറയുകയാണ്: “നീ സ്ത്രീകളിൽ അനുഗ്രഹീതം, നിന്റെ ഉദരഫലവും അനുഗ്രഹീത”മെന്ന്.
ഗബ്രിയൽ മാലാഖ യിൽ നിന്നും ദൈവിക പദ്ധതിയറിഞ്ഞ മറിയം ഉടൻതന്നെ തന്റെ ദൗത്യത്തിലേർപ്പെടുകയാണ്. ഈ ദൗത്യത്തിലേർപ്പെടുന്നയവസരത്തിൽ ഒരു സ്ത്രീയിൽ നിന്നും കിട്ടാവുന്ന വലിയൊരു ആശംസയാണ് പരിശുദ്ധ മറിയത്തിന് എലിസബത്ത് നൽകുന്നത്.
സ്നേഹമുള്ളവരെ, സ്ത്രീകളിൽ അനുഗ്രഹീതയായ പരിശുദ്ധ മറിയം നമ്മെയെല്ലാവരെയും പരിശുദ്ധിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഒരു സാധാരണ സ്ത്രീയായിരുന്ന മറിയം, പരിശുദ്ധയായതും ദൈവമാതാവായതും അനുഗ്രഹിക്കപ്പെട്ടവളായതും ദൈവീകപദ്ധതി ഏറ്റെടുത്തതുമുതലാണ്. “ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.” എന്നുപറഞ്ഞുകൊണ്ട് തന്നെത്തന്നെ വിട്ടുകൊടുത്തപ്പോൾ മനുഷ്യ രക്ഷയ്ക്ക് കാരണമായി.
പൂർണ്ണമായ ഈ വിട്ടുകൊടുക്കലിലൂടെ തന്റെ വിട്ടുകൊടുക്കൽ വെറും വാക്കിൽ ഒതുക്കിനിർത്താതെ എല്ലാ തലത്തിലും പാലിച്ചുകൊണ്ട് സഹനത്തിന്റെ അമ്മയായി മാറുകയും, നമ്മുടെ എല്ലാവരുടെയും അമ്മയായി മാറുകയും ചെയ്തു. ഈ അമ്മയുടെ സാന്നിധ്യത്തിലൂടെ ദൈവീക സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു സത്യം.
അലങ്കാര പ്രഭാപൂരിതമായ കുരിശടിയിലോ, കോടികൾ മുടക്കി പണിത കുരിശടിയിലോ മാത്രം പരിശുദ്ധ മാതാവിനെ കാണാൻ ശ്രമിക്കാതെ, നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ പരിശുദ്ധ അമ്മയെ പ്രതിഷ്‌ഠിച്ചുകൊണ്ട് പരിശുദ്ധ അമ്മയോടൊപ്പം ദൈവത്തെ സ്തുതിക്കാനായി നമ്മുക്ക് പരിശ്രമിക്കാം.
സ്നേഹസ്വാരുപനായ ദൈവമേ, പരിശുദ്ധ അമ്മയോടൊപ്പം അങ്ങയെ മഹത്വപ്പെടുത്തി, നന്മയിൽകൂടി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.