അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: നിര്‍മ്മലവും പരിശുദ്ധവുമായ ഹൃദയത്തോടെ മാത്രമെ വൈദികന്‍ കുമ്പസാര കൂടിനെ സമീപിക്കാവൂ എന്ന് ഫ്രാന്‍സിസ് പാപ്പ. കരുണാദ്ര സ്നേഹത്തോടെയും എളിമയുളള മനസോടെയും കുമ്പസാരകൂട്ടിനെ സമീപിക്കാത്ത വൈദികന്‍ കുമ്പസാരകൂടില്‍ പ്രവേശിക്കാതിരിക്കന്നതാണ് നല്ലതെന്ന് വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ.
പരിശുദ്ധ പിതാവ് റഷ്യയെയും ഉക്രെയ്നെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുന്ന വേളയില്‍ വൈദികനില്‍ നിന്ന് കുമ്പസാരം സ്വീകരിച്ച പാപ്പ ഇതേ പരാമര്‍ശം അന്ന് നടത്തിയിരുന്നു.
പൊന്തിഫിക്കല്‍ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വിദ്യര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പയുടെ ശ്രദ്ധേയമായ പരാമര്‍ശം.
കൂടാതെ ക്ഷമിക്കുന്ന ഹൃദയത്തോടെ മാത്രമായിരിക്കണം വിശ്വാസികള്‍ അനുരജഞനത്തിന്‍റെ കൂദാശ സ്വീകരിക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഒരു വൈദികന്‍ സ്നേഹത്തോടും ജ്ഞാനത്തോടും വളരെ കരുണയോടും ഹൃദയ വിശുദ്ധിയോടും കൂടി മാത്രം കുമ്പസാരം കേള്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വൈദികരോടും വിദ്യാര്‍ഥികളോടുമുളള കൂടികാഴ്ച അവസാനിപ്പിച്ചത്.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.