അനുദിന മന്നാ
യൂദാ:- 1: 17, 20 – 25
മാർക്കോസ്:- 11: 27 – 33
“നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”
അനന്തമായി നമ്മെ സ്നേഹിച്ചു പരിപാലിക്കുന്ന ക്രിസ്തുനാഥന്റെ സ്നേഹം അനുഭവിച്ചറിയുവാനും, ആ സ്നേഹത്തിൽ നമ്മെ തന്നെ കാത്തു കൊള്ളുവാനും ക്ഷണിക്കുകയാണ് ഇന്നത്തെ തിരുവചനം. ദൈവ മക്കൾക്കുവേണ്ടിയാണ് കർത്താവിന്റെ കരുണയുള്ള ഹൃദയം തുടിക്കുന്നത്. ആ കരുണയുള്ള ഹൃദയം നാം നമ്മുടെ അകകണ്ണ് തുറന്നു കാണുകയും, വിശ്വാസ പൂർണ്ണമായ ഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്യണം. അപ്പോൾ നമുക്ക് ദൈവസ്നേഹത്തിൽ പങ്കാളികളാകാൻ സാധിക്കും.
സ്നേഹമുള്ളവരെ, കാരുണ്യവാനായ ക്രിസ്തുനാഥൻ തന്റെ കാരുണ്യം കുരിശിന്റെ രക്ഷയിലൂടെ നമുക്ക് കാണിച്ചുതന്നു. ഈ കാരുണ്യം നാം സ്വീകരിച്ചിട്ടും, അവിടുത്തെ സ്നേഹം തിരിച്ചറിയാതെ അഹങ്കരിച്ച് ജീവിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നിത്യജീവനാണ്. നമ്മുടെ ജീവിതത്തിൽ നിസ്സാരമെന്ന് നാം കരുതുന്നവ തുടങ്ങി അത്യന്താപേക്ഷിതമായ കാര്യങ്ങൾ വരെ കർത്താവിന്റെ കാരുണ്യത്താൽ നമുക്ക് കിട്ടിയതാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവുണ്ടാകുമ്പോൾ നമുക്ക് ക്രിസ്തുവിന്റെ കാരുണ്യം നിറഞ്ഞ ഹൃദയം കാണുവാൻ സാധിക്കും.
സ്നേഹനാഥന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞ പല വ്യക്തികളെയും നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും. ‘ദൈവകരുണയുടെ അപ്പോസ്തല’ എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീന കർത്താവിന്റെ കാരുണ്യം നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവളും, തുച്ഛമായ സ്കൂൾ വിദ്യാഭ്യാസമുള്ളവളും, സാധാരണക്കാരിയും, അതേസമയം അതീവ ഭക്തയുമായ ഫൗസ്റ്റീനെയെയാണ് തന്റെ അതുല്യമായ കരുണയുടെ സന്ദേശവാഹകയായി യേശുനാഥൻ തെരെഞ്ഞെടുത്തത്.
തന്നിൽ അതീവ ഭക്തി കാണിച്ച ഫൗസ്റ്റീനക്ക് ക്രിസ്തുനാഥൻ നേരിട്ട് നൽകിയ പ്രാർത്ഥനയാണ് ഇന്ന് ലോകമെങ്ങും പ്രചരിച്ചിട്ടുള്ള ‘കരുണക്കൊന്ത’.
കർത്താവിന്റെ കരുണ അനുഭവിച്ചറിഞ്ഞ വി. ഫൗസ്റ്റീന നമ്മെ ഓരോരുത്തരെയും അവിടത്തെ കാരുണ്യം അനുഭവിച്ചറിയാനായി ക്ഷണിക്കുകയാണ്. ആയതിനാൽ, അവിടുന്ന് വി. ഫൗസ്റ്റീന വഴി നൽകിയ പ്രാർത്ഥന ഉരുവിട്ടുകൊണ്ട് നമുക്കും, ലോകം മുഴുവനുവേണ്ടിയും അവിടുത്തെ കരുണ്യം യാചിക്കാം.
കാരുണ്യവാനായ ദൈവമേ, നന്മ മാത്രം ചിന്തിക്കുകയും, പ്രവർത്തിക്കുകയും, പറയുകയും ചെയ്തു കൊണ്ട് അങ്ങിൽ നിന്നും കരുണ സ്വീകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന് സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില് വനിതാ പ്രീഫെക്ടായി സിസ്റ്റര് സിമോണ ബ്രാംബില്ലയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന് റോം :ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്ഷങ്ങള് ആഘോഷിക്കുന്ന ജൂബിലി വേളയില്, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.