
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി(നിഡ്സ്) യുടെ 23- ാം വാര്‍ഷികത്തിന് തുടക്കമായി. “ഗ്രാമ്യ 2019” എന്ന പേരില്‍ വ്ളങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ആരംഭിച്ച പരിപാടി പാറശാല എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നാളെ വൈകിട്ട് നടക്കുന്ന സമാപന പൊതു സമ്മേളനത്തോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമാവുന്നത്. വാര്‍ഷികത്തിന്‍റെ ഭാഗമായി നഴ്സറി കലോത്സവം, പ്രദര്‍ശന വിപണനമേള, മെഡിക്കല്‍ക്യാമ്പ്, കലാവിരുന്ന്, പഠനശിബിരം, അവാര്‍ഡ്ദാനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. നിഡ്സ് പ്രസിഡന്‍റ് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. കോവളം എം.എല്‍.എ. എം.വിന്‍സെന്‍റ്, നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍, ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്‍റോ, നിഡ്സ് കമ്മിഷന്‍ സെക്രട്ടറി ഫാ.ക്ലീറ്റസ്, നിഡ്സ് ആനിമേറ്റര്‍ ലളിത, ബേബി മേഘ്ന , സിസ്റ്റര്‍ ജസ്സി അറക്കല്‍, ബീനകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, നഴ്സറി കുട്ടികള്‍ അവതരിപ്പിച്ച കാലാവിരുന്ന് ഉണ്ടായിരുന്നു.
നാളെ രാവിലെ നടക്കുന്ന രോഗ നിര്‍ണ്ണയ ക്യാമ്പ് രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30- ന് നടക്കുന്ന സമാപന സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍ മിഖ്യാതിഥിയായി പങ്കെടുക്കും.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.