അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ ഇന്റെഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി (നിഡ്സ്) യുടെ 23 ാം വാര്‍ഷികം വെളളി,ശനി ദിനങ്ങളില്‍ “ഗ്രാമ 2019” എന്ന പേരില്‍ വ്ലാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ നടക്കും.
വാര്‍ഷികത്തിന്റെ ഭാഗമായി നഴ്സറി കലോത്സവം, പ്രദര്‍ശന വിപണനമേള, മെഡിക്കല്‍ക്യാമ്പ്, കലാവിരുന്ന്, പഠനശിബിരം, അവാര്‍ഡ്ദാനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ഷികത്തിന്റെ ഉദ്ഘാടന സമ്മേളനം എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നിഡ്സ് പ്രസിഡന്‍റ് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും. നിഡ്സ് കമ്മിഷന്‍ സെക്രട്ടറി ഫാ.ക്ലീറ്റസ്, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്റോ, നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍, സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ.സൂസന്‍ കോഡി, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാവിരുന്ന്.
ശനിയാഴ്ച രാവിലെ നടക്കുന്ന രോഗ നിര്‍ണ്ണയ ക്യാമ്പ് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 -ന് നടക്കുന്ന സമാപന സമ്മേളനം ഡോ.ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സുമാവല്‍ അധ്യക്ഷത വഹിക്കും.
സ്വന്തം ലേഖകന് ഭുവനേശ്വര് : കോണ്ഫറന്സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റായി കര്ദ്ദിനാള് ഫിലിപ്പ് നേറി…
സ്വന്തം ലേഖകന് ഭൂവനേശ്വര് : ലത്തീന് ദിവ്യബലിക്കുപയോഗിക്കുന്ന റോമന് മിസാളിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില് നടക്കുന്ന…
യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള് പൂര്ത്തിയായപ്പോള്, അവര് അവനെ കര്ത്താവിനു സമര്പ്പിക്കാന് ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…
അനില് ജോസഫ് വത്തിക്കാന് സിറ്റി : അമേരിക്കയില് വിമാനാപകടത്തില് മരിച്ചവര്ക്ക് ആദരാഞ്ജലികളും പ്രാര്ഥനയുമായി ഫ്രാന്സിസ് പാപ്പ. വാഷിംഗ്ടണ് ഡിസിയിലെ പൊട്ടോമാക്…
അനില് ജോസഫ് വത്തിക്കാന് സിറ്റി : പാവപ്പെട്ടവരെയും ദുര്ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്മ്മിപ്പിച്ച്…
അനില് ജോസഫ് ഭുവനേശ്വര് (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില് കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന് ആര്ച്ച് ബിഷപ്പും സിസിബിഐ…
This website uses cookies.