
1 രാജാ. – 17:7-16
മത്താ. – 5:13-16
“നിങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാണ്.”
കർത്താവായ ക്രിസ്തുനാഥൻ ദൈവമക്കളെ ഭൂമിയുടെ ഉപ്പാകനും ലോകത്തിൻറെ പ്രകാശാമാകാനുമായി ക്ഷണിക്കുകയാണ്. ഉപ്പിന്റെയും, പ്രകാശത്തിന്റെയും സവിശേഷതയാവണം ദൈവമക്കൾക്കുണ്ടാകേണ്ടത്. ഭൂമിയിൽ രുചിയായി മാറാനും, ലോകത്തിൽ വെളിച്ചമായി മാറാനും ദൈവം ദാനമായി നൽകിയ ജീവിതം ഉപയോഗപ്പെടുത്തണമെന്ന് സാരം.
പ്രിയമുള്ളവരെ, ദൈനംദിനജീവിതത്തിൽ ഉപ്പിനും, പ്രകാശത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വളരെ വ്യക്തമായി അറിയാവുന്നവരാണ് നാം ഓരോരുത്തരും. ക്രിസ്തുനാഥൻ നമ്മുടെ ജീവിതത്തെ, വളരെയധികം സവിശേഷതകൾ അടങ്ങിയ ഉപ്പിനോടും പ്രകാശത്തോടും താരതമ്യപ്പെടുത്തുകയാണ്. നാം എല്ലാവരും സ്വാദിഷ്ടമായ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്. ദൈനംദിന ജീവിതത്തിൽ നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥത്തിന് സ്വാദേകുന്ന ഉത്തരവാദിത്വം ഉപ്പിനാണ്. ഉപ്പ് ഭക്ഷണ പദാർത്ഥത്തിലേക്ക് അലിഞ്ഞുചേരുമ്പോൾ സ്വാദേകുന്നതുപോലെ ഭൂമിയിലേക്കും, ഭൂമിയിൽ വസിക്കുന്നവരിലേക്കും അലിഞ്ഞു ചേർന്ന് സ്നേഹത്തിന്റെ സ്വാദ് നൽകേണ്ട ഉത്തരവാദിത്വമാണ് നമ്മുടേത്.
പ്രകാശം ഇഷ്ടപ്പെടുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന് വളരെയേറെ പങ്കുണ്ട്. അന്ധത നമ്മുടെ ജീവിതത്തിൽ വളരെയേറെ ബുദ്ധിമുട്ടുകൾ നൽകുമ്പോൾ പ്രകാശം നന്മകൾ ആസ്വദിക്കാനുള്ള വെളിച്ചമായി നിലകൊള്ളുന്നതുപോലെ നാമുക്ക്, ലോകത്തിനും ലോകത്തിൽ വസിക്കുന്നവർക്കും വെളിച്ചമായി മാറേണ്ട ഉത്തരവാദിത്വമുണ്ട്.
ഉറ കെട്ട ഉപ്പ് ആരും ഇഷ്ടപ്പെടുന്നില്ല. അത് ഉപയോഗശൂന്യമായി ഒന്നിനുംകൊള്ളാത്ത ഒരു പാഴ് വസ്തുവായി മാറുന്നതുപോലെയോ, വെളിച്ചം ആർക്കും ഉപകാരപ്രദമാകാതെ പറയുടെ കീഴിൽ വെച്ച വിളക്കിനു തുല്യമാകുന്നതുപോലെയോ നമ്മുടെ ജീവിതം മാറ്റരുത്. നമ്മുടെ ജീവിതം ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവുമാക്കി മാറ്റുവാനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹനാഥാ, ഭൂമിയിൽ സ്നേഹമാകുന്ന സ്വാദേകുവാനും, ലോകത്തിന് നന്മയാകുന്ന വെളിച്ചമാകുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമെയേന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.