സ്വന്തം ലേഖകൻ
വത്തിക്കാൻസിറ്റി: ഇന്നലെ ഭാഗികമായി ആരംഭിച്ച സിനഡിന്റെ ആദ്യദിവസമെന്ന് പറയാവുന്ന നാലാം തീയതി ലോകത്തിലെ ഓരോ പ്രദേശത്തെയും യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിക്കലായിരുന്നു പ്രധാന അജണ്ട.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം ബിഷപ്പുമാർ അവരുടെ പ്രദേശത്തെ യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിച്ചു. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളും സങ്കീർണ്ണതകളും ഉൾക്കുള്ളുന്നതാണ് തിരുസഭയിലെ യുവജനങ്ങളെന്ന് വ്യക്തമായി അവതരിക്കപ്പെട്ടു.
മുപ്പതോളം വരുന്ന ബിഷപ്പുമാർക്ക് പുറമെ പൊതു അവതരണ സമയത്ത് മറ്റു 12 പേരും അവരുടെ പഠനങ്ങൾ അവതരിപ്പിച്ചു. ചുരുക്കത്തിൽ ഈ അവതരണങ്ങൾ 300-ലധികം വരുന്ന സിനഡ് അംഗങ്ങൾക്ക് വ്യത്യസ്തമായ യുവജന കൂട്ടായ്മകളെക്കുറിച്ച് ബോധ്യം നൽകി.
തുടർന്ന്, ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പറഞ്ഞു, ‘സിനഡില്‍ അവതരിപ്പിച്ചവ, പഠനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും വെളിച്ചത്തില്‍ മുന്നേറുമ്പോൾ പലതും മാറ്റാനും തിരുത്താനും മെച്ചപ്പെടുത്താനും നിങ്ങള്‍ തയ്യാറായിരിക്കണം. മറ്റുള്ളവരെ സ്വീകരിക്കാനും മനസ്സിലാക്കാനും, അങ്ങനെ വേണ്ടിവന്നാല്‍ നമ്മുടെ ബോധ്യങ്ങളും നിലപാടുകളും മാറ്റാനും നവമായവ സ്വീകരിക്കാനും നാം സന്നദ്ധരാവണം. ഇത് മാനുഷികവും ആദ്ധ്യാത്മികവുമായ പക്വതയുടെ അടയാളമാണ്’.
എട്ടുമണിയോടുകൂടി നാലാം തീയതിയിലെ സിനഡ് ദിനത്തിന് വിരാമമായി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.