
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ക്ഷണിക്കുന്നു.
യേശുവിന്‍റെ തിരുഹൃദയത്തിന് സവിശേഷമാംവിധം പ്രതിഷ്ഠിതമായ ജൂണ്‍മാസത്തേക്കായി നല്കിയിരിക്കുന്ന പ്രാര്‍ത്ഥനാനിയോഗത്തിലൂടെയാണ് ലിയൊ പതിനാലാമന്‍ പാപ്പാ സഭാതനയര്‍ക്ക് ഈ ക്ഷണം നല്കിയിരിക്കുന്നത്.
പ്രാര്‍ത്ഥനാരൂപത്തിലുള്ള ഈ നിയോഗത്തില്‍ പാപ്പാ ഇപ്രകാരം പറയുന്നു:
കര്‍ത്താവേ, ഇന്ന് ഞാന്‍ അങ്ങയുടെ ആര്‍ദ്രഹൃദയത്തിങ്കല്‍ അണയുന്നു: എന്‍റെ ഹൃത്തിനെ ജ്വലിപ്പിക്കുന്ന വചസ്സുകള്‍ ഉള്ളവനായ, കുഞ്ഞുങ്ങളുടെയും ദരിദ്രരുടെയും യാതനകളനുഭവിക്കുന്നവരുടെയും സകല മാനവദുരിതങ്ങളുടെയും മേല്‍ കരുണ ചൊരിയുന്ന, നിന്‍റെ പക്കല്‍ ഞാന്‍ വരുന്നു.
നിന്നെ കൂടുതല്‍ അറിയാനും സുവിശേഷത്തില്‍ നിന്നെ ധ്യാനിക്കാനും നിന്നോടൊപ്പമായിരിക്കാനും നിന്നില്‍ നിന്നും ദാരിദ്ര്യത്തിന്‍റെ സകലവിധ രൂപങ്ങളാലും സപര്‍ശിക്കപ്പെടാന്‍ നീ നിന്നെത്തന്നെ അനുവദിച്ച ഉപവിയില്‍ നിന്നും പഠിക്കാനും ഞാന്‍ അഭിലഷിക്കുന്നു.
നി നിന്‍റെ ദൈവികവും മാനുഷികവുമായ ഹൃദയത്താല്‍ ഞങ്ങളെ അളവില്ലാതെ സ്നേഹിച്ചുകൊണ്ട് ഞങ്ങള്‍ക്ക് പിതാവിന്‍റെ സ്നേഹം കാണിച്ചുതന്നു. നീയുമായി കണ്ടുമുട്ടാനുള്ള കൃപ നിന്‍റെ മക്കള്‍ക്കെല്ലാവര്‍ക്കും പ്രദാനം ചെയ്യുക.
എല്ലാ സാഹചര്യങ്ങളിലും, അതായത്, പ്രാര്‍ത്ഥനയിലും, തൊഴിലിലും, കൂടിക്കാഴ്ചകളിലും, ദൈനംദിന ദിനചര്യയിലും നിന്നെ മാത്രം തേടാന്‍ കഴിയുന്ന തരത്തില്‍ ഞങ്ങളുടെ പദ്ധതികളെ പരിവര്‍ത്തനം ചെയ്യുകയും, രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യേണമേ.
ഈ സമാഗമത്തില്‍ നിന്ന് നീ ഞങ്ങളെ ദൗത്യത്തിനായി അയയ്ക്കുക: അത് ലോകത്തോടുള്ള അനുകമ്പയുടെ ദൗത്യമാണ്. അവിടെ സകലമാന സമാശ്വാസവും നിര്‍ഗ്ഗമിക്കുന്ന ഉറവിടം നീയാണ്.ആമേന്‍.
ലിയൊ പതിനാലാമന്‍ പാപ്പായുടെ ഈ വീഡിയൊ പ്രാര്‍ത്ഥനാനിയോഗം ജൂണ്‍ 3ന്, ചൊവ്വാഴ്ച വൈകുന്നേരമാണ് പരസ്യപ്പെടുത്തപ്പെട്ടത്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.