സ്വന്തം ലേഖകന്‍
പാല : ഭരണങ്ങാനത്തെത്തി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച് നടി മോഹിനി (ക്രിസ്റ്റീന) കുടുംബത്തിനൊപ്പമായിരുന്നു നടിയെത്തിയത.് ഏറെനേരം പ്രാര്‍ത്ഥിച്ച ശേഷമാണ് മോഹിനി മടങ്ങിയത്
ഒരുകാലത്ത് മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ പ്രിയ നായികയായിരുന്ന മോഹനി മലയാളത്തില്‍ മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങി വന്‍താരങ്ങളുടെ നായികയായി തിളങ്ങിയിരുന്നു. മലയാളിക്ക് പ്രിയങ്കരിയായ താരം അതിവേഗം മലയാളി പ്രേക്ഷകരുടെ മനസുകളില്‍ സേക്കേറി.
സിനിമയില്‍ തിളങ്ങി നിന്ന കാലത്തായിരുന്നു അമേരിക്കയിലെ വ്യവസായി ഭരത് കൃഷ്ണസ്വാമിയുമായുള്ള വിവാഹം തുടര്‍ന്ന് സിനിമയില്‍ നിന്ന് അവര്‍ ഇടവേള എടുത്ത് കുടുംബജീവിതത്തില്‍ തിരക്കിലായി. വീണ്ടും സിനിമയില്‍ അഭിനയിച്ചെങ്കിലും സജീവമായില്ല 2011 ല്‍ കളക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി മോഹിനി അഭിനയിച്ചത്
അതേസമയം ഇടക്കാലത്ത് ക്രിസ്തുമാതം സ്വീകരിച്ച് ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച താരം തന്‍റെ ക്രിസ്തു വിശ്വസം പ്രഘോഷിക്കുന്നതിലും മടികാട്ടിയിരുന്നില്ല. ഭരണങ്ങാനത്ത് കുടുംബത്തോടൊപ്പം എത്തിയ താരത്തെ ഇടവക വികാരിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും ഉപകാരം സമര്‍പ്പിക്കുകയും ചെയ്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.