ഫാ. ഷെറിൻ ഡൊമിനിക് സി.എം.
17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആധ്യാത്മിക രചയിതാവായിരുന്നു ഫ്രാൻസിസ് ഡി സാലസ്. ‘ഈശ്വര നിരത ജീവിതത്തിന് ഒരാമുഖം’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം നിരവധി പ്രായോഗിക പാഠങ്ങളിലൂടെ ദൈനംദിന ജീവിതത്തിൽ ഒരു അല്മായ വിശ്വാസിക്ക് എപ്രകാരം ആധ്യാത്മിക ജീവിതം നേടിയെടുക്കാം എന്നു വിശദീകരിക്കുന്നുണ്ട്. ധാരാളം വിശ്വാസികൾ ഈ ഗ്രന്ഥത്തെ തങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മാർഗ്ഗനിർദ്ദേശത്തിനായും സഹായത്തിനായും ആശ്രയിച്ചിരുന്നു.
പ്രാർത്ഥനക്കായി ഇരിക്കും മുൻപ് 4 പ്രായോഗിക കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് നിർദ്ദേശിക്കുന്നു.
1) ദൈവസാന്നിധ്യം സാർവത്രികമാണെന്ന സജീവവും അചഞ്ചലവുമായ തിരിച്ചറിവ്: അതായത് ദൈവം സർവ്വ വ്യാപിയാണെന്നും അവിടുത്തെ പാവന സാന്നിധ്യമില്ലാത്ത ഏതൊരു സ്ഥലമോ വസ്തുവോ ഇല്ലെന്നും എല്ലാറ്റിലും അവിടുത്തെ സാന്നിധ്യം ഉണ്ടെന്നും ഉള്ള ബോധ്യം ഉണ്ടാകണം. പക്ഷികളുടെ ചിറകുകൾ വായുവുമായി സദാ സമ്പർക്കം തുടരുന്നതുപോലെ നിങ്ങൾ എവിടെയൊക്കെ പോയാലും ദൈവസാന്നിധ്യം നിങ്ങളെ എപ്പോഴും എല്ലായിടവും കണ്ടെത്തും.
2) ദൈവം നിങ്ങൾ ആയിരിക്കുന്ന സ്ഥലത്തു മാത്രമല്ല അതിലുപരി നിങ്ങളുടെ മനസിലും ഹൃദയത്തിലും പ്രത്യേകമായി സന്നിഹിതനാണ് എന്ന അവബോധം: അതായത്, അവിടുത്തെ സാന്നിധ്യം നിങ്ങളുടെ ഹൃദയത്തെയും മനസിനെയും ജ്വലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നർത്ഥം.
3) മനുഷ്യ കുലത്തിൽ നിന്നും സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത യേശു ക്രിസ്തുവിന്റെ ചിന്തകളിൻ ആയിരിക്കുക: യേശു താഴേക്ക് മനുഷ്യകുലത്തെ മുഴുവനും പ്രത്യേകിച്ച് എല്ലാ ക്രിസ്ത്യാനികളെയും അതിലുപരി പ്രാർത്ഥിക്കുന്നവരെയും അവരുടെ പ്രവർത്തികളെയും നിരന്തരം വീക്ഷിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം.
4) നിങ്ങളുടെ തന്നെ സാധാരണമായ ഭാവനാ വ്യാഖ്യാന രീതി: രക്ഷകന്റെ പാവന മനുഷ്യാവതാരം സങ്കല്പിച്ചുകൊണ്ട്, നിങ്ങളുടെ അരികത്തായി കാണുകയും കേൾക്കുകയും ചെയ്യുന്ന മറ്റേതൊരു കൂട്ടുകാരെയും പോലെ അവിടുന്നും നിങ്ങളുടെ അരികെയുണ്ട് എന്ന ബോധ്യത്തിൽ ആയിരിക്കുക.
വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പറയുന്നതനുസരിച്ച്, പ്രാർത്ഥനക്കായി ഒരുങ്ങുമ്പോൾ ഈ 4 രീതികളിൽ ഏതെങ്കിലും ഒരു രീതിയിലൂടെ നിങ്ങളെത്തന്നെ ദൈവ സാന്നിധ്യത്തിലേക്കു കൊണ്ടുവരാവുന്നതാണ്. എല്ലാ രീതിയും ഒരേ സമയം ഉപയോഗിക്കുന്നതിനു പകരം ഒരേ സമയം ഒരു രീതി മാത്രം പ്രയോജനപ്പെടുത്തുന്നതാവും ഏറെ പ്രായോഗികമെന്നും വിശുദ്ധൻ പറയുന്നുണ്ട്.
സ്വന്തം ലേഖകന്‍ പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.
View Comments
പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീർത്ഥാടനംഎന്ന Fr. ജെൻസൻപുത്തൻപുരക്കലിന്റെ ലേഖനം വളരെ ആനുകാലിക പ്രസക്തി ഉള്ളതാണ് അച്ചനും ഇത് പ്രസ്തികരിച്ച vox on line news നും അഭിനന്ദനങ്ങൾ ഇതുപോലുള്ള ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു