Categories: World

ദൈവ വിശ്വാസം അവാര്‍ഡ്‌ വേദിയില്‍ ഏറ്റ്‌ പറഞ്ഞ്‌ ഹോളിവുഡ്‌ താരം ക്രിസ്‌ പ്രാറ്റ്‌

സ്വന്തം ലേഖകൻ

കാലിഫോർണിയ: ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്ക് നല്ലത് സംഭവിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നത് പോലെ നിങ്ങളും വിശ്വസിക്കുക. നിങ്ങൾക്ക് ഒരു ആത്മാവുണ്ട്, അതിനെ കരുതലോടെ പരിപാലിക്കുക. തുടങ്ങിയ  വാക്കുകളിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടൻ ക്രിസ് പ്രാറ്റ് തന്റെ ദൈവ വിശ്വാസം പങ്കുവച്ചു.

ജുറാസിക് വേൾഡ്, ജുറാസിക് പാർക്ക്, റീക്രിയേഷൻ തുടങ്ങിയ സിനിമകളിലൂടെ പ്രസിദ്ധനാണ് ക്രിസ് പ്രാറ്റ്. തന്റെ ക്രൈസ്തവ വിശ്വാസം എം.ടി‌.വി. സിനിമ & ടി‌.വി. അവാർഡ്ദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടയിലാണ് അദ്ദേഹം ക്രിസ്‌തീയ വിശ്വാസം പങ്കുവച്ചയ്ക്കുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്തത്.

ക്രിസ് പറയുന്നു; തന്നെ “ദൈവം യാഥാർത്ഥ്യമാണ്”. വേദനയനുഭവിക്കുന്നവരെ സഹായിക്കുന്നത് നമ്മുടെ ആത്മാവിന് ഗുണം ചെയ്യുമെന്നും പ്രാർത്ഥിക്കുവാൻ പഠിക്കണമെന്നും ക്രിസ് ഓർമ്മപ്പെടുത്തി.
കാരണം, പ്രാർത്ഥന നമ്മുടെ ആത്മാവിന് ഗുണം ചെയ്യും. നമ്മൾ ആരും പൂർണ്ണരല്ല, പക്ഷേ നമ്മളെ സൃഷ്ടിച്ച ഒരു സർവ്വശക്തനുണ്ട്. അത് അംഗീകരിക്കുവാൻ നമ്മൾ തയ്യാറാണെങ്കിൽ നമ്മൾ കൃപയുള്ളവരായിരിക്കുമെന്നും കൃപയെന്ന് പറയുന്നത് ഒരു വരദാനമാണെന്നും ഓർമ്മിപ്പിച്ചു.

പ്രശസ്തിക്ക് നടുവിലും സാധിക്കുമ്പോഴെല്ലാം തന്റെ വിശ്വാസം പ്രഘോഷിക്കുവാൻ യാതൊരു മടിയും കാണിക്കാത്ത ചുരുക്കം ചില ഹോളിവുഡ് നടന്മാരിലൊരാളാണ് ക്രിസ് പ്രാറ്റ്. ദൈവ വിശ്വാസത്തെ ശക്തിയുക്തം ഉയർത്തി പിടിച്ചുകൊണ്ടാണ് അദ്ദേഹം അവാർഡ് വേദിയിൽ നിന്ന് പിൻവാങ്ങിയത്.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago