സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ദൈവവിളി തൊഴിലാക്കി മാറ്റരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവം ദാനമായി തന്ന ദൈവവിളി ദാനമായി തന്നെ സൂക്ഷിക്കുകയും ജീവിക്കുകയും വേണമെന്നും അതിനെ തൊഴിലാക്കി മാറ്റരുതെന്നുമാണ് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. വ്യാഴാഴ്ച പേപ്പല്‍ വസതിയായ സാന്താ മാര്‍ത്ത കപ്പേളയില്‍ ദിവ്യബലി മദ്ധ്യേ പങ്കുവച്ച വചനചിന്തയിലാണ് വൈദികരോടും മെത്രാന്മാരോടും മറ്റു വിശ്വാസികളോടുമായി പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. കുറേക്കാര്യങ്ങള്‍ ചെയ്തുകൂട്ടണം എന്ന വ്യഗ്രത പ്രേഷിതന്റെ ജീവിതത്തെ ഗ്രസിച്ചേക്കാമെന്നും, പ്രേഷിത സമര്‍പ്പണം തൊഴിലിനുള്ള ഉടമ്പടിയല്ലായെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ദൈവീക ദാനമായ ശുശ്രൂഷ ജീവിതത്തോടും, അതു തന്ന ദൈവത്തോടും പ്രത്യുത്തരിക്കാനോ, കൃതജ്ഞത നല്കുവാനോ താല്പര്യമില്ലാത്ത സ്വാര്‍ത്ഥനായി മാറുന്ന സമര്പ്പിതരുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവവിളി ദൈവീക ദാനമാണെന്ന ചിന്ത മനസ്സില്‍ ഇല്ലാതാകുമ്പോഴാണ് പൗരോഹിത്യവും മെത്രാന് സ്ഥാനവുമെല്ലാം വെറും തൊഴിലായി മാറുന്നത്. അത് ശുശ്രൂഷാ മനോഭാവത്തെ പാടെ നശിപ്പിക്കും. അത് യേശുവിന്റെ വീക്ഷണം വ്യക്തിയില്‍ നിന്നും എടുത്തുകളയുന്നതിലേക്ക് നയിക്കും. “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു നമ്മെ വിളിച്ച ക്രിസ്തു ഭരമേല്പിച്ച ശുശ്രൂഷാ ജീവിതത്തിന്റെ സൗജന്യഭാവത്തെക്കുറിച്ചും, ആ വിളി തനിക്ക് ദാനമായി കിട്ടിയതാണെന്നുമുള്ള വ്യക്തമായ ധാരണയെക്കുറിച്ചും അവബോധമുള്ളവനായി പ്രേഷിതന് ജീവിക്കണമെന്നും പാപ്പ പറഞ്ഞു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.