ബിബിൻ ജോസഫ്
ദുബായ്: KRLCC UAE മലയാളി ലത്തീൻ സമൂഹം “സമുദായദിനാഘോഷം” ഡിസംബർ 6-ന് ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് ‘ലാറ്റിൻ ഡേ 2019’ എന്ന പേരിൽ നടത്തി. പരിപാടിയിൽ വരാപ്പുഴ അതിരൂപതാ മെത്രാപൊലീത്ത ജോസഫ് കളത്തിൽപറമ്പിൽ പിതാവും സതേൺ അറേബ്യൻ മെത്രാൻ അഭിവന്ദ്യ പോൾ ഹിൻഡർ പിതാവും പങ്കെടുത്തു.
ഉച്ചക്ക് 2 മണിക്ക് നടന്ന മലയാളം ദിവ്യബലിക്ക് മെത്രാപൊലീത്ത അഭിവന്ദ്യ ജോസഫ് കളത്തിൽ പറമ്പിൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ‘സമുദായദിനാഘോഷ പൊതുസമ്മേളനം’ സതേൺ അറേബ്യൻ മെത്രാൻ അഭിവന്ദ്യ പോൾ ഹിൻഡറും, ജോസഫ് കളത്തിൽപറമ്പിൽ മെത്രാപൊലീത്തയും ചേർന്ന് തിരികൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
UAE-ലെ 7 എമിരേറ്റ്സുകളെ പ്രതിനിധീകരിച്ചുള്ള 7 KRLCC നേതാക്കൾ 7 തിരികൾ കൊളുത്തി തങ്ങളുടെ സാന്നിധ്യം അറിയിച്ചു. KRLCC UAE പ്രസിഡന്റ് സ്റ്റീഫൻ ജോർജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഇടവക വികാരി ഫാ.ലെനിൻ, മലയാളി കമ്മ്യൂണിറ്റി വികാരി ഫാ.അലക്സ്, ഫാ.ലെനീഷ്, മാത്യു തോമസ്, ജൂലിയസ് പീറ്റർ, ജോളി യേശുദാസൻ, ജോസഫ് ലോബോ, എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന്, സമുദായ അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. KRLCC UAE യിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് മലയാളി കമ്മ്യൂണിറ്റി വികാരി ഫാ.അലക്സ് വാച്ചാപറമ്പിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജസ്റ്റിൻ ദാസിന്റെ കൃതജ്ഞതയ്ക്ക് ശേഷം അഗാപ്പയോടെ ഈ വർഷത്തെ സമുദായദിനാഘോഷ പരിപാടികൾക്ക് തിരശീല വീണു.
കൂടുതൽ ചിത്രങ്ങൾ
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.