മനുഷ്യരുടെ സ്വഭാവവും, പെരുമാറ്റരീതികളും, സമീപനങ്ങളും ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. പലപ്പോഴും ലക്ഷ്യബോധമില്ലാത്ത, ഉൾക്കാഴ്ചയില്ലാത്ത ജീവിതക്രമങ്ങളാണ് അനുവർത്തിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു (ദ്വി വ്യക്തിത്വം) ഡബിൾ പേഴ്സണാലിറ്റിയുടെ വക്താക്കളായിട്ടുള്ള ജീവിതം. വിശകലനം ചെയ്ത് നോക്കുമ്പോൾ പലപ്പോഴും അവരുടെ കഴിഞ്ഞകാല ജീവിതത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഏറ്റക്കുറച്ചിലാകാം. ചിലപ്പോൾ ശൈശവ, ബാല്യ, കൗമാര കാലഘട്ടങ്ങളിലുണ്ടായ ശിക്ഷണത്തിന് കുറവോ, നോട്ടപ്പിശകോ, കൈപ്പേറിയ അനുഭവങ്ങളും ആകാം. എന്നാലും ആധുനിക മനുഷ്യൻ “തനിക്കു പാകമല്ലാത്ത” വസ്ത്രങ്ങളാണ് ധരിക്കുന്നത് (ആറു വയസ്സുള്ള ഒരു കുട്ടി 16 വയസുള്ള ഒരാളുടെ കുപ്പായം ധരിച്ചാലുള്ള സ്ഥിതി…!).
കുടുംബത്തിൽ നിന്നും, ഗുരുവിൽ നിന്നും, കൂട്ടുകാരിൽ നിന്നും, കാലക്രമേണയും ഒത്തിരി കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പരിശീലിപ്പിക്കേണ്ടതുണ്ട്, പ്രാവർത്തികമാക്കേണ്ടതുണ്ട്. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ സ്വന്തമായ ഒരു “ഇടം” (space) കണ്ടെത്തേണ്ടത് അനിവാര്യമാണ്. കുറഞ്ഞപക്ഷം നാം ആരാണെന്നും, ആരായി തീരണമെന്നും വ്യക്തമായ ബോധ്യമുണ്ടാകണം; ഇത് ഒഴുക്കിന് എതിരെയുള്ള നീന്തലാണ്, അതിനാൽ തന്നെ ശ്രമകരവുമാണ്. നമുക്ക് ചുറ്റുമുള്ള ആൾക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ (കുടുംബത്തിലുള്ളവരെ ശ്രദ്ധിച്ചാലും മതിയാകും); രാവിലെ ഉണരുന്ന (പലപ്പോഴും ആരെങ്കിലും വിളിച്ചുണർത്തണം), പ്രഭാത കർമ്മങ്ങൾ നിർവഹിക്കുന്ന, ഭക്ഷണം, പഠനം (അധ്വാനം), രാത്രി ഭക്ഷണം, ടിവി, സ്മാർട്ട്ഫോൺ, ഉറക്കം. ആരോ കറക്കിവിട്ട ഒരു പമ്പരംപോലെ കറങ്ങിത്തീരുന്ന ദിനചര്യ. കാലക്രമേണ ഇത് അവരുടെ ശീലമായി മാറുന്നു. യാത്രികതയുടെ മായാവലയത്തിലുള്ള ജീവിതചര്യ. യഥാർത്ഥത്തിൽ വിചാരങ്ങളും, വികാരങ്ങളും, സർഗ്ഗവാസനകളും, കഴിവുകളുമുള്ള മനുഷ്യൻ കേവലം “യന്ത്രമനുഷ്യനല്ല” എന്ന തിരിച്ചറിവ് കരുതലോടെ സൂക്ഷിക്കാൻ കടപ്പെട്ടവനാണ്. ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം, ആത്മീയ തലങ്ങളെയും പരിപോക്ഷിപ്പിക്കേണ്ടതുണ്ട്.
നമുക്കെല്ലാവർക്കും ഒരു ദിവസം 24 മണിക്കൂർ കിട്ടുന്നുണ്ട്. നാമെങ്ങനെയാണ് വിനിയോഗിക്കുന്നത്? എത്ര സമയം ടിവി കാണുന്നു? എത്ര സമയം സ്മാർട്ട് ഫോണിൽ ചെലവഴിക്കുന്നു? എത്ര സമയം ആർക്കും പ്രയോജനമില്ലാത്ത പരദൂഷണത്തിന് ചെലവിടുന്നു? ക്രിയാത്മകമായ പ്രവർത്തനത്തിന് എത്രസമയം വിനിയോഗിക്കുന്നു? നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എത്രമാത്രം ഭാവി ജീവിതത്തിന് ഉപകരിക്കുന്നു?
നമ്മുടെ ദിനചര്യയിൽ ആവശ്യം പാലിക്കേണ്ട ചില കാര്യങ്ങളെ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു:
1) രാവിലെ ഉണർന്ന ഉടൻ അൽപനേരം പ്രാർത്ഥിക്കണം (യഥാർത്ഥത്തിൽ ഇതൊരു നന്ദി പ്രകടനമാണ്, നമ്മുടെ ആയുസ്സ് ദൈവം ഒരു ദിവസം കൂടി നീട്ടി തന്നതിനുള്ള കൃതജ്ഞത).
2) കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിക്കും (എന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉപകരിക്കും).
3) ഈ ദിവസം എനിക്ക് കൃത്യമായ ഒരു പ്ലാനും, പരിപാടിയും ഉണ്ടെന്ന് ഉറപ്പുവരുത്തും.
4) ഇന്ന് എന്റെ പ്രശ്നങ്ങളെ ബോധപൂർവം സമീപിക്കും.
5) ഇന്ന് മുഴുവൻ ഞാൻ സന്തോഷത്തോടും, സമചിത്തതയോടെയും പെരുമാറും.
6) ഇന്ന് പ്രതിസന്ധികളെ തടസ്സങ്ങളെ വീഴ്ചകളെ യുക്തിപൂർവ്വം സമീപിക്കും.
7) പ്രശ്നങ്ങളെ ശാന്തമായി നേരിടാൻ ദൈവ കൃപയ്ക്കായി പ്രാർത്ഥിക്കും.
8) ഇന്ന് അകാരണമായി മറ്റുള്ളവരെ വിമർശിക്കുകയില്ല.
9) ഇന്നത്തെ എന്റെ അധ്വാനം (പ്രവർത്തനം) വിശ്വസ്തതയോടും, സത്യസന്ധതയോടും നിറവേറ്റും.
10) ഇന്ന് ഞാനെന്റെ ശത്രുക്കളോട് (എനിക്കെതിരായി പ്രവർത്തിക്കുന്നവരോട്) ഹൃദയപൂർവ്വം ക്ഷമയോടെ പെരുമാറും, ക്ഷമിക്കും.
11) ഇന്ന് എന്റെ കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സമയം അടുത്തിടപഴകും.
12) വാക്കിലും ചിന്തയിലും ഞാൻ ഫലിതം, നർമ്മം ആസ്വദിക്കും.
13) രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ദിവസത്തിലെ എല്ലാ പ്രവർത്തികളെയും ദൈവ സമക്ഷം സമർപ്പിച്ചു പ്രാർത്ഥിക്കും.
14) അറിഞ്ഞോ അറിയാതെയോ വീഴ്ചകൾ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ അതിനായി മാപ്പ് ചോദിച്ചു ദൈവത്തോട് പ്രാർത്ഥിക്കും.
ഇങ്ങനെ തീരുമാനിച്ചാൽ, ഇതൊരു ശീലമാക്കിയാൽ, ജീവിതം അർത്ഥപൂർണമാകും. പ്രാർത്ഥിക്കാം!!!
ആഗമനകാലം ഒന്നാം ഞായർ പെസഹായ്ക്കും കാൽവരിയനുഭവത്തിനും മുൻപുള്ള യേശുവിന്റെ അവസാനത്തെ പഠിപ്പിക്കലാണിത്. അവനിപ്പോൾ ദേവാലയ പരിസരത്താണ്. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ക്രിസ്മസിന് മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില് ഉയര്ത്തുന്ന ക്രിസ്മട്രീയുടെ ഒരുക്കങ്ങള് വത്തിക്കാന്‍ ചത്വരത്തില് ആരംഭിച്ചു.…
ക്രിസ്തുരാജന്റെ തിരുനാൾ പീലാത്തോസിന്റെ പ്രത്തോറിയത്തിൽ, കാൽവരിയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കുരിശിന്റെ രാജകീയതയാണ് ഇന്നത്തെ സുവിശേഷം. കുരിശാണ് സുവിശേഷത്തിന്റെ കേന്ദ്രം. കുരിശാണ്…
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
This website uses cookies.