സ്വന്തം ലേഖകൻ
കൊച്ചി: നൂറുകണക്കിന് നാടകഗാനങ്ങൾ പാടി അഭിനയിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്ത മരട് ജോസഫ് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ആദ്യസിനിമാ ഗാനം പാടി ശ്രദ്ദേയനാകുന്നു. സഹീർ അലി സംവിധാനം ചെയ്യുന്ന ‘എ ഡ്രമാറ്റിക് ഡെത്ത്’ എന്ന സിനിമയ്ക്കു വേണ്ടിയാണ് മരട് ജോസഫ് പാടിയിരിക്കുന്നത്.
“ആരോഗ്യ വേളാങ്കണ്ണി അമ്മ” എന്നു തുടങ്ങുന്ന ഗാനമാണ് മരട് ജോസഫ് ആലപിച്ചത്. സംഗീത സംവിധായകൻ അജയ് ജോസഫ് ഒരുക്കിയ പാട്ട് വാഴക്കാല മെട്രോ സ്റ്റുഡിയോയിലാണ് റെക്കോർഡ് ചെയ്തത്.
പി.ജെ.ആന്റണി, ജോബ് മാസ്റ്റർ എന്നിവരുടെ അനേകം നാടക ഗാനങ്ങൾ പാടിയിട്ടുള്ള മരട് ജോസഫിനെ സിനിമയിൽ പാടിക്കാനുള്ള നിയോഗം ജോബ് മാസ്റ്ററുടെ മകനായ അജയ് ജോസഫിനായിരുന്നുവെന്നതും നിയോഗമാകാം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.