വെള്ളറട : 61- ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സ് കോവളം എം.എൽ.എ ശ്രീ. എം.വിൻസെന്റ് ഉദ്‌ഘാടനം ചെയ്‌തു. പരസ്‌പര സ്‌നേഹവും സഹകരണവും കൂട്ടായ്‌മയിൽ നമ്മുടെ സമൂഹത്തിൽ നിന്നും അന്യമാകുമ്പോഴാണ് സാംസ്‌കാരിക സദസ്സുകൾ പ്രസക്തമാകുന്നത്. ആധുനിക മാധ്യമ സംസ്‌കാരത്തിന്റെ ഒഴുക്കിൽ പെടാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമായി മാറണം എന്ന സന്ദേശം അദ്ദേഹം നൽകി.
തിരുവനന്തപുരം അതിരൂപത, വികാരി ജനറൽ വെരി. റവ.മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷനായിരുന്നു. പ്രൊഫ. എം.എ.സിദ്ധിഖ്, അഡ്വ. ഡി.രാജു, ഡോ. സി.നാരായണപിള്ള, യുവകവി ശ്രീ. ഗിരീഷ് കളത്തറ, യുവകവി ശ്രീ. മംഗലയ്‌ക്കൽ ഉണ്ണികൃഷ്‌ണൻ, ശ്രീ. മണലി സ്‌റ്റാൻലി, ശ്രീ. എം.രാജ്‌മോഹന്‍, ശ്രീ. ഹെർമൻ അലോഷ്യസ്. എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്‌തരായ സാംസ്‌കാരിക നായകന്മാരെയും പ്രതിഭകളെയും ഈ സദസ്സിൽ ആദരിക്കുകയുണ്ടായി. ശ്രീ. വിജയൻ നെല്ലിമൂട്, ശ്രീ. അനിൽ കുഴിഞ്ഞകാല, ശ്രീ. ബിനു, ശ്രീ. പി.എം.മണി വെള്ളറട, ശ്രീ. വി.വി.വിൽഫ്രഡ്, മാസ്റ്റർ പ്രിൻസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.