സാബു കുരിശുമല
വെള്ളറട: 61 ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന മതസൗഹാർദ്ദസംഗമത്തിൽ കൊല്ലം, കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ് ഉദ്‌ഘാടനം നിർവഹിച്ചു.
ക്രൈസ്‌തവനും ഹിന്ദുവും ഇസ്ലാമും ഒരുമിച്ച് കൂടിയാൽ മാത്രമുണ്ടാകുന്നതല്ല ജാതിമത ചിന്തകൾക്ക് അതീതമായ കൂട്ടായ്‌മ. പകരം, സ്‌നേഹവും ഐക്യവും നിലനിർത്തുന്നവരാകണം ആദ്ധ്യാത്മിക നേതാക്കൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രപഞ്ചത്തിലെ ഈശ്വര സങ്കല്‌പത്തെ ഹൃദയം കൊണ്ട് നാം അനുഗമിക്കണം. നമ്മുടെ നാടിന്റെ ആദ്ധ്യാത്മിക ചിന്തകൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ നമുക്ക് കഴിയണം. കുരിശുമല തീർത്ഥാടനം അതിനുള്ള പ്രചോദനം ആകണമെന്ന സന്ദേശം അദ്ദേഹം നൽകി.
കെ.എൽ.സി.സി യുടെ സെക്രട്ടറി റവ. ഫാ. ഷാജ്കുമാർ അധ്യക്ഷനായിരുന്നു. ബോണക്കാട് കുരിശുമല റെക്ടർ റവ.ഫാ.ഡെന്നിസ് മണ്ണൂർ ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം ഏകലവ്യാശ്രമം മഠാധിപതി ശ്രീ. സ്വാമി അശ്വതി തിരുന്നാൾ, ആറ്റിങ്ങൽ ഇമാം ശ്രീ. അൽ അമീൻ മൗലവി ബീമാപള്ളി, കെ.എൽ.സി.സി യുടെ പ്ലാനിംഗ് ബോർഡ് കോ ഓഡിനേറ്റർ വെരി റവ.മോൺ.ജയിംസ് കുലാസ്, ശ്രീ. എം.സുരേഷ്‌കുമാർ,
ശ്രീ. വി.എം.ഷിബു എന്നിവർ സന്ദേശം നൽകി.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.