അനിൽ ജോസഫ്
ഇസ്താംബുള്‍: തുര്‍ക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസം മോസ്ക്കാക്കി മാറ്റിയ ഇസ്താംബുള്‍ നഗരത്തിലെ ക്രിസ്ത്യന്‍ പളളിയും മ്യൂസിയവുമായ ഹഗിയ സോഫിയ താല്‍ക്കാലികമായി അടച്ചതായി തുര്‍ക്കിയിലെ ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് മുസ്ലീം പളളിയാക്കിയ ഹഗിയ സോഫിയയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദേഗന്റെ നേതൃത്വത്തില്‍ നമസ്ക്കാര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു.
ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന്റെ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു എര്‍ദോഗന്റെ ഈ നിലപാട്. അതേസമയം, ഹഗിയ സോഫിയ താല്‍ക്കാലികമായി അടച്ചത് സംബന്ധിച്ച് തുര്‍ക്കി സര്‍ക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ക്രിസ്ത്യന്‍ മാധ്യമങ്ങളായ കാത്തലിക് അറീനയും തുര്‍ക്കിയിലെ ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്രീക്ക് ന്യൂസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇസ്ലാമിക പ്രാര്‍ത്ഥനക്കായി ഹഗിയ സോഫിയിയില്‍ നിയോഗിക്കപ്പെട്ടയാള്‍ ഹൃദയസ്തംഭനം മൂലം മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ വാര്‍ത്ത തര്‍ക്കിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ, ഹഗിയ സോഫിയില്‍ നിസ്കാരത്തിനെത്തിയ മൂവായിരത്തിലധികം പേര്‍ക്ക് കോവിഡ് പിടിപെട്ടതായും, ദേവാലയത്തിലെ ക്രിസ്ത്യന്‍ ഐക്കണുകള്‍ മൂടാനായ നിയോഗിക്കപ്പെട്ടയാൾക്ക് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ഇന്റെര്‍നാഷണല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.
ഇപ്പോള്‍ ഹഗിയ സോഫിയ എന്ന് ഗൂഗിളില്‍ തിരയുന്നവര്‍ക്ക് ‘ടെമ്പററി ക്ലോസ്ഡ്’ എന്ന മെസേജാണ് ലഭിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ വലിയ പ്രതിഷേധത്തിനിടെ മുസ്ളിം പ്രാര്‍ത്ഥനകള്‍ നടന്നതിനെതിരെ വലിയ പ്രതിഷേധം നടക്കുമ്പോഴാണ് ഹഗിയ സോഫിയ അടച്ചു എന്ന വാര്‍ത്ത പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്. തുര്‍ക്കി സര്‍ക്കാരിനെതിരെയുള്ള വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയില്‍ പങ്ക് വച്ചാണ് ക്രൈസ്തവ സമൂഹം ഇതിനെ ഏറ്റെടുത്തിരിക്കുന്നത്.
ഹഗിയ സോഫിയയെ കുറിച്ച് കൂടുതൽ അറിയാൻ:
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.